എം കെ സ്റ്റാലിൻ .. തമിഴ്നാട്ടില്‍ ഡി.എ.കെ മന്ത്രിസഭാ നാളെ രാവിലെ 10ന് സത്യപ്രതിജ്ഞ

എം.കെ.സ്റ്റാലിന്റെ മകന്‍ ഉദയനിധി സ്റ്റാലിന് മന്ത്രിസഭയില്‍ ഇടംകിട്ടിയില്ല. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ദുരൈമുരുകന്‍ ജലവിഭവ വകുപ്പ് കൈകാര്യം ചെയ്യും. മുതിര്‍ന്ന നേതാക്കാളായ കെ.എന്‍.നെഹ്റുവിന് നഗരഭരണവും പെരിയസാമിക്കു ഉന്നത വിദ്യഭ്യാസവും ഇ.വി. വേലുവിനു പൊതുമരാമത്ത് വകുപ്പും ലഭിച്ചു.

0

ചെന്നൈ ;തമിഴ്നാട്ടില്‍ ഡി.എ.കെ മന്ത്രിസഭാ അംഗങ്ങളെ പ്രഖ്യാപിച്ചു. രണ്ടു വനിതകള്‍ ഉള്‍പെടെ 34 അംഗ മന്ത്രിസഭ നാളെ രാവിലെ 10ന് സത്യപ്രതിജ്ഞ െചയ്തു അധികാരമേല്‍ക്കും. എം.കെ.സ്റ്റാലിന്റെ മകന്‍ ഉദയനിധി സ്റ്റാലിന് മന്ത്രിസഭയില്‍ ഇടംകിട്ടിയില്ല. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ദുരൈമുരുകന്‍ ജലവിഭവ വകുപ്പ് കൈകാര്യം ചെയ്യും. മുതിര്‍ന്ന നേതാക്കാളായ കെ.എന്‍.നെഹ്റുവിന് നഗരഭരണവും പെരിയസാമിക്കു ഉന്നത വിദ്യഭ്യാസവും ഇ.വി. വേലുവിനു പൊതുമരാമത്ത് വകുപ്പും ലഭിച്ചു. വനിത, സാമൂഹിക ക്ഷേമവകുപ്പ് ലഭിച്ച തൂത്തുകുടിയില്‍ നിന്നുള്ള ഗീതാ ജീവന്‍ പട്ടികജാതി, പട്ടിക വര്‍ഗ ക്ഷേമ വകുപ്പ് ലഭിച്ച കയല്‍വിഴി ശെല്‍വരാജ് എന്നിവരാണ് മന്ത്രിസഭയിലെ വനിതാ അംഗങ്ങള്‍.മന്ത്രിമാരുടെയും അവരുടെ വകുപ്പുകളും ഉള്‍പ്പെട്ട പട്ടിക ഇന്നാണ് സ്റ്റാലിന്‍ രാജ്ഭവന് നല്‍കിയത്. എം.കെ സ്റ്റാലിനാണ് ആഭ്യന്തര വകുപ്പിന്റെയും ചുമതല.

You might also like

-