ഒളിക്യാമറ ആരോപണത്തില്‍ ഗൂഢാലോചന…വാര്‍ത്താ സമ്മേളനത്തിനിടെ വികാരാധീനനായിഎം.കെ രാഘവന്‍
ഒളിക്യാമറ ആരോപണത്തില്‍ ഗൂഢാലോചന നടന്നെന്നും ആരോപണത്തിൽ എന്തെങ്കിലും അടിസ്ഥാനവുമുണ്ടെങ്കിൽ തെളിയിക്കാൻ വെല്ലുവിളിക്കുന്നുവെന്നും കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവന്‍.
കോഴിക്കോട് :ഒളിക്യാമറ ആരോപണത്തില്‍ ഗൂഢാലോചന നടന്നെന്നും ആരോപണത്തിൽ എന്തെങ്കിലും അടിസ്ഥാനവുമുണ്ടെങ്കിൽ തെളിയിക്കാൻ വെല്ലുവിളിക്കുന്നുവെന്നും കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവന്‍. വാര്‍ത്താ സമ്മേളനത്തിലാണ് എം.കെ രാഘവന്‍ ഒളിക്യാമറ വിവാദങ്ങളോട് പ്രതികരിച്ചത്. വാര്‍ത്താ സമ്മേളനത്തിനിടെ എം.കെ രാഘവന്‍ പലപ്പോഴും വികാരാധീനനായി പൊട്ടിക്കരഞ്ഞിരുന്നു.
സി.പി.എം സൈബർ ലോകം കോൺഗ്രസിൽ തമ്മിൽ തല്ലുണ്ടാക്കി തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും സി.പി.എം ജില്ലാ നേതൃത്വമാണ് ഒളിക്യാമറ ഓപ്പറേഷന് പിന്നിൽ എന്നും എം.കെ രാഘവന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
‘തെരെഞ്ഞെടുപ്പിൽ ജയിക്കാൻ എന്തു മാർഗവും സ്വീകരിക്കുന്ന പാർട്ടിയായി സി.പി.എം മാറി. കൃപേഷിനേയും ശരത്തിനെയും വെട്ടിക്കൊന്നു, എന്നെ വെട്ടാതെയാണ് കൊല്ലുന്നത്’; എം.കെ രാഘവന്‍ വികാരാധീനനായി പറഞ്ഞു. എല്ലാത്തിനും സിപിഎം മറുപടി നൽകേണ്ടി വരുമെന്നും ദേശാഭിമാനിക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നുവെന്നും എം.കെ രാഘവന്‍ കൂട്ടിചേര്‍ത്തു. വാര്‍ത്താ സമ്മേളനത്തില്‍ ടി. സിദ്ധീക്കും എം.കെ രാഘവന്റെ കൂടെ പങ്കെടുത്തിരുന്നു.