ഒളിക്യാമറാ വിവാദം: എം കെ രാഘവനെതിരെ കേസ് DGP നിയമോപദേശം തേടി
ദൃശ്യങ്ങള്‍ ശാസ്ത്രീയ പരിശോധന നടത്തണമെങ്കില്‍ കേസെടുക്കണമെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.എം കെ രാഘവനെതിരായ ഒളിക്യമാറാ വിവാദത്തില്‍ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് കേസെടുക്കണമെന്ന റിപ്പോര്‍ട്ട്
കോഴിക്കോട്: ഒളിക്യാമറാ വിവാദത്തില്‍ കോഴിക്കോട്ടെ യു ഡി എഫ് സ്ഥാനാർഥി എം കെ രാഘവനെതിരെ കേസെടുക്കണമെന്ന് പൊലീസ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ഡി ജി പി ലോക്‌നാഥ് ബെഹ്‌റ അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടി. ദൃശ്യങ്ങള്‍ ശാസ്ത്രീയ പരിശോധന നടത്തണമെങ്കില്‍ കേസെടുക്കണമെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.എം കെ രാഘവനെതിരായ ഒളിക്യമാറാ വിവാദത്തില്‍ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് കേസെടുക്കണമെന്ന റിപ്പോര്‍ട്ട്. പ്രാഥമിക പരിശോധനയില്‍ ദൃശ്യങ്ങള്‍ വ്യാജമല്ലെന്ന് വ്യക്തമായി. എന്നാല്‍ ആധികാരികത തെളിയിക്കണമെങ്കില്‍ ശാസ്ത്രീയ പരിശോധന വേണം. ഇതിനായി കേസെടുക്കേണ്ടതുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കോഴിക്കോട് എസിപി പി വാഹിദ് നടത്തിയ അന്വേഷണത്തില്‍ കണ്ണൂര്‍ റേഞ്ച് ഐ ജി എം ആര്‍ അജിത്കുമാറാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റക്ക് റിപ്പോര്‍ട്ട് നല്‍കിയത്.ഒളിക്യാമറ ഓപ്പറേഷൻ റിപ്പോർട്ട് ചെയ്ത ചാനലിൽ നിന്നും പിടിച്ചെടുത്ത മുഴുവൻ ദൃശ്യങ്ങളും പരിശോധിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ഫോറൻസിക് പരിശോധന ഉൾപ്പെടെ നടത്തണമെങ്കിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് ഐജിയുടെ റിപ്പോർട്ട്.
കേസെടുക്കുന്ന കാര്യത്തില്‍ ഡിജിപി അഡ്വക്കറ്റ് ജനറലിനോട് നിയമോപദേശം തേടി. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടികള്‍. പ്രചരണ രംഗത്ത് ഒളിക്യാമാറാ വിവാദം ചര്‍ച്ചയായിരിക്കെയാണ് നടപടികളുമായി പൊലീസ് മുന്നോട്ട് പോകുന്നത്ഒളിക്യാമറക്കു പിന്നിൽ സിപിഎം ഗൂഡാലോചനയാണെന്ന ആരോപണത്തിൽ കഴമ്പില്ലെന്നാണ് കണ്ണൂർ റെയ്ഞ്ച് ഐജി റിപ്പോർട്ട് നൽകിയിരിക്കുന്നത്. തെരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുമ്പ് കേസെടുക്കാനുള്ള തീരുമാനത്തിന് പിന്നിലെ രാഷ്ട്രീയം കോഴിക്കോട്ടെ പ്രബുദ്ധരായ വോട്ടർമാർ തിരിച്ചറിയും. താനിതിനെ അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നായിരുന്നു എം കെ രാഘവന്‍റെ പ്രതികരണം