മീറ്റർ റീഡിങ്ങിന്റെ താമസം മൂലം അധിക നിരക്ക് അടയ്‌ക്കേണ്ടി വരുമെന്ന് എം.കെ.മുനീര്‍
ശരാശരി ഉപഭോഗമുള്ളവര്‍ പോലും ഉയര്‍ന്ന സ്ലാബില്‍പ്പെട്ട് അധിക നിരക്ക് അടയ്‌ക്കേണ്ടി വരും
മീറ്റര്‍ റീഡിങ് എടുക്കാന്‍ കാലതാമസം വരുന്നതു മൂലം ശരാശരി ഉപഭോഗമുള്ളവര്‍ പോലും ഉയര്‍ന്ന സ്ലാബില്‍പ്പെട്ട് അധിക നിരക്ക് അടയ്‌ക്കേണ്ടി വരുന്നെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീര്‍. അതിനാല്‍ മൊത്തം മീറ്റര്‍ റീഡിങ്ങില്‍ നിന്ന് ആദ്യത്തെ 60 ദിവസത്തെ ഉപഭോഗം ശരാശരി മെത്തേഡ് അനുസരിച്ച് വേര്‍തിരിച്ച് കണക്കാക്കി അതിനനുസരിച്ച് നിരക്കുകള്‍ പുനര്‍ നിര്‍ണ്ണയിക്കാന്‍ സര്‍ക്കാരിനോട് ശക്തമായി ആവശ്യപ്പെടുകയാണെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ മുനീര്‍ പറഞ്ഞു.