ആരോപണങ്ങള്‍ കെട്ടിച്ചമച്ചത്, നിയമനടപടി സ്വീകരിക്കുമെന്ന് എം.ജെ അക്ബര്‍
അക്ബർ ലൈംഗിക അതിക്രമം നടത്തിയെന്ന് മാധ്യമപ്രവർത്ത ഗസാല വഹാബും തുറന്നെഴുതി. 'മന്ത്രിയും മുൻ എഡിറ്ററുമായ എം ജെ അക്ബർ എന്നെ പീഡിപ്പിച്ചു, ലൈംഗിക അതിക്രമം നടത്തി' ഏഷ്യൻ ഏജ് ദിനപത്രത്തിൽ ജോലി ചെയ്തപ്പോഴുള്ള അനുഭവം ഈ തലക്കെട്ടോടെയാണ് ഗസല വഹാബ് എന്ന മാധ്യമപ്രവർത്തക തുറന്ന് എഴുതിയത്.
മീ ടൂ കാംപയിന്‍റെ ഭാഗമായി നടത്തിയ ലൈംഗികാതിക്രമ വെളിപ്പെടുത്തലുകള്‍ നിഷേധിച്ച് കേന്ദ്ര മന്ത്രി എംജെ അക്ബർ. ആരോപണങ്ങൾ കെട്ടിച്ചമച്ചതാണ്. ആരോപണങ്ങൾ ഉന്നയിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കും. വിദേശത്ത് ആയതിനാലാണ് മറുപടി നൽകാതിരുന്നതെന്നും എംജെ അക്ബര്‍ പ്രതികരിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണംവിവാദങ്ങള്‍ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടെന്നും അക്ബര്‍ വ്യക്തമാക്കി. ലൈംഗികാരോപണ കേസില്‍ എം.ജെ അക്ബര്‍ രാജിവെക്കുമെന്ന അഭ്യൂഹം നിലനില്‍ക്കുന്നതിനിടെയാണ് പ്രസ്താവനയുമായി അക്ബര്‍ രംഗത്തെത്തിയത്.
ലൈംഗികാതിക്രമ അനുഭവങ്ങള്‍ തുറന്ന് പറയുന്ന മീ ടൂ കാമ്പയിനില്‍ കുടുങ്ങിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും മുന്‍ മാധ്യമപ്രവര്‍ത്തകനുമായ എം.ജെ അക്ബര്‍ വിദേശ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്ന് രാവിലെയാണ് തിരിച്ചെത്തിയത്. ഡല്‍ഹി വിമാനത്താവളത്തില്‍ വച്ച് മാധ്യമങ്ങള്‍ പ്രതികരണമാരാഞ്ഞെങ്കിലും പിന്നീട് പ്രസ്താവന ഇറക്കാം എന്നായിരുന്നു മറുപടി.
വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ കണ്ട ശേഷം അക്ബര്‍ പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തി. 11 വനിതാ മാധ്യമ പ്രവര്‍ത്തകരാണ് മന്ത്രിക്കെതിരെ ഇത് വരെ പരാതി ഉന്നയിച്ചിരിക്കുന്നത് നേരത്തെ മാധ്യമപ്രവര്‍ത്തകനായിരുന്ന എംജെ അക്ബറില്‍ നിന്ന് ലൈംഗിക അതിക്രമം നേരിട്ട സ്ത്രീകളാണ് എംജെ അക്ബറിനെതിരെ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിട്ടുള്ളത്. ഇതില്‍ ഭൂരിഭാഗവും മാധ്യമപ്രവര്‍ത്തകരാണ്. മാധ്യമ പ്രവര്‍ത്തക പ്രിയ രമണിയാണ് മീടൂ കാമ്പെയിനിന്റെ ഭാഗമായി ആദ്യം അക്ബറിനെതിരെ ആരോപണമുന്നയിച്ചത്.
അക്ബർ ലൈംഗിക അതിക്രമം നടത്തിയെന്ന് മാധ്യമപ്രവർത്ത ഗസാല വഹാബും തുറന്നെഴുതി. ‘മന്ത്രിയും മുൻ എഡിറ്ററുമായ എം ജെ അക്ബർ എന്നെ പീഡിപ്പിച്ചു, ലൈംഗിക അതിക്രമം നടത്തി’ ഏഷ്യൻ ഏജ് ദിനപത്രത്തിൽ ജോലി ചെയ്തപ്പോഴുള്ള അനുഭവം ഈ തലക്കെട്ടോടെയാണ് ഗസല വഹാബ് എന്ന മാധ്യമപ്രവർത്തക തുറന്ന് എഴുതിയത്. ദില്ലിയിലെ ഏഷ്യൻ ഏജ് ഓഫീസിൽ ജോലി ചെയ്ത ആറു മാസം അക്ബർ നിരന്തരം ഉപദ്രവിച്ചു. മുറിയിലേക്ക് വിളിച്ചു വരുത്തി കതക് അടച്ച ശേഷം പല വട്ടം ശാരീരിക അത്രിക്രമം നടത്തിയെന്നാണ് ആരോപണം