ഡാലസ് റിപ്പബ്ലിക്കന്‍ ആദ്യ വനിതാ അധ്യക്ഷ മിസ്സി ഷോറെ അന്തരിച്ചു

സ്സിയുടെ അപ്രതീക്ഷിത വിയോഗത്തില്‍ യുഎസ് ഹൗസ് പ്രതിനിധി ലാന്‍സ് ഗൂഡന്‍ (റിപ്പബ്ലിക്കന്‍) അനുശോചിച്ചു.

0

ഡാലസ് : ഡാലസ് കൗണ്ടി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ചരിത്രത്തില്‍ ആദ്യമായി വനിതാ ചെയര്‍ പേഴ്‌സനായി തിരഞ്ഞെടുക്കപ്പെട്ട മിസ്സി ഷോറെ ഏപ്രില്‍ 24 ബുധനാഴ്ച അന്തരിച്ചു. 47 വയസ്സായിരുന്നു.

2017 നവംബറിലായിരുന്നു ഡാലസ് കൗണ്ടി റിപ്പബ്ലിക്കന്‍ പാര്‍ട്ടി അധ്യക്ഷയായി മിസ്സി തിരഞ്ഞെടുക്കപ്പെട്ടത്. അപ്രതീക്ഷിതമായിരുന്നു മിസ്സിയുടെ മരണമെന്ന് ഭര്‍ത്താവ് മാര്‍ക്ക് അറിയിച്ചു. മരണ കാരണം അദ്ദേഹം വ്യക്തമാക്കിയില്ല. മിസ്സിയുടെ അപ്രതീക്ഷിത വിയോഗത്തില്‍ യുഎസ് ഹൗസ് പ്രതിനിധി ലാന്‍സ് ഗൂഡന്‍ (റിപ്പബ്ലിക്കന്‍) അനുശോചിച്ചു.മിസ്സിയുടെ നേതൃത്വത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഡാലസ് കൗണ്ടി ലോക്കല്‍ ബോഡികളില്‍ നല്ല വിജയം കരസ്ഥമാക്കിയതായും പാര്‍ട്ടിക്കുവേണ്ടി വിശ്രമം കൂടാതെ പ്രവര്‍ത്തിക്കുന്നതില്‍ മിസ്സി പ്രത്യേക താല്‍പര്യം പ്രകടിപ്പിച്ചിരുന്നതായും ലാന്‍സ് പറഞ്ഞു.

ഫ്‌ലോറിഡാ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ആര്‍ട്ടില്‍ ബിരുദമെടുത്ത മിസ്സി അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും എംബിഎയും കരസ്ഥമാക്കിയിട്ടുണ്ട്.

കോസ്റ്റ് ഗാര്‍ഡ് റസ്ക്യൂ പെലൈറ്റിന്റെ മകളും റിട്ടയേര്‍ഡ് എയര്‍ഫോല്‌സ് ഓഫീസറുടെ ഭാര്യയുമാണ് മിസ്സി. ഷോറെ പബ്ലിക് റിലേഷന്‍സ് സ്ഥാപക കൂടിയാണ് ഇവര്‍.

You might also like

-