മിസ്സിസിപ്പി ഗവര്‍ണ്ണര്‍ സ്ഥാനം റിപ്പബ്ലിക്കന്‍ പാര്‍ട്ടി നിലനിര്‍ത്തി

പോള്‍ ചെയ്ത വോട്ടുകളില്‍ 52.2 ശതമാനം ലഭിച്ചപ്പോള്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജിം ഹുഡിന് 46.5 ശതമാനം വോട്ടുകള്‍ ലഭിച്ചു.

0

മിസ്സിസിപ്പി : 2003 ശേഷം സംസ്ഥാനം മിസ്സിസിപ്പി കണ്ട ഏറ്റവും വാശിയേറിയ തിരഞ്ഞെടുപ്പില്‍ നിലവിലുള്ള റിപ്പബ്ലിക്കന്‍ ഗവര്‍ണ്ണര്‍ ടാറ്റ് റിവീസ് ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജിം ഹുഡിനെ പരാജയപ്പെടുത്തി സ്ഥാനം നിലനിര്‍ത്തി. ടാറ്റിന് പോള്‍ ചെയ്ത വോട്ടുകളില്‍ 52.2 ശതമാനം ലഭിച്ചപ്പോള്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജിം ഹുഡിന് 46.5 ശതമാനം വോട്ടുകള്‍ ലഭിച്ചു. മറ്റു രണ്ടു സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്കും കൂടി 1.3 ശതമാനം വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.

താന്‍ മിസ്സിസിപ്പിയിലെ ജനങ്ങള്‍ക്കുവേണ്ടി കഠിനാദ്ധ്വാനം ചെയ്യുവാന്‍ തീരുമാനിച്ചിരിക്കുന്നു. നിങ്ങള്‍ എനിക്ക് പിന്തുണ നല്‍കണം. തിരഞ്ഞെടുപ്പു ഫലം ഔദ്യോഗീകമായി പ്രഖ്യാപിച്ചതിനു ശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു ഗവര്‍ണ്ണര്‍.

പ്രസിഡന്റ് ട്രമ്പും, വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും ടാറ്റിന് വേണ്ടി മിസ്സിസിപ്പിയില്‍ ശക്തമായ പ്രചരണം നടത്തിയിരുന്നു. എന്നാല്‍ ട്രമ്പിനു 2016 ലെ തിരഞ്ഞെടുപ്പില്‍ ലഭിച്ച പിന്തുണ ഇത്തവണ ലഭിച്ചിരുന്നില്ല. കഴിഞ്ഞ 28 വര്‍ഷ കാലഘട്ടത്തില്‍ 24 വര്‍ഷവും റിപ്പബ്ലിക്കന്‍ ഗവര്‍ണറാണ് ഇവിടെനിന്നും ജയിച്ചിട്ടുള്ളത്. 2005 ല്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ അവസാന ഗവര്‍ണ്ണറായിരുന്നു റോസ് മസ്‌ട്രോഫ്.

You might also like

-