ദൗത്യം വിജയം അരിക്കൊമ്പൻ ചിന്നക്കനാൽ വിടുന്നു; ഇനി പുതിയ വാസസസ്ഥലത്തേക്ക് കുമളിയിൽ നിരോധാജ്ഞ
അരിക്കൊമ്പനെ ലോറിയിലേക്ക് കയറ്റാൻ കഴിഞ്ഞതിനാൽ ഇനി മിഷന് മുന്നിൽ കാര്യമായ വെല്ലുവിളികളില്ല. അരിക്കൊമ്പൻ കുങ്കിയാനകളെ ശക്തമായി പ്രതിരോധിക്കാൻ ശ്രമിച്ചത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. നേരത്തേ ആറ് ഡോസ് മയക്കുവെടി വെച്ചാണ് ആനയെ മയക്കിനിർത്തിയത്. ശക്തമായ മഴ പെയ്യുന്നതിനാൽ മയക്കം വിട്ട് ആന ഉണരാനുള്ള സാധ്യതയുണ്ടോ എന്ന സംശയവുമുണ്ട്
ഇടുക്കി| അരിക്കൊമ്പൻ ദൗത്യം അവസാനഘട്ടത്തിലേക്ക്. അരിക്കൊമ്പനെ ആനിമല്‍ ആംബുലന്‍സിലേക്ക് കയറ്റി. വണ്ടിയിൽ കയറ്റാനുളള ശ്രമത്തിനിടെ ദൗത്യത്തിന് വെല്ലുവിളിയായി ശക്തമായ മഴയും കാറ്റും ഉണ്ടായി. കൂടാതെ വണ്ടിയിൽ കയറുന്നതിന് വഴങ്ങാതെ നിലകൊളളുകയായിരുന്നു അരിക്കൊമ്പന്‍. മൂന്നു തവണയാണ് അരിക്കൊമ്പന്‍ കുതറി മാറിയത്. എന്നാൽ കടുത്ത രീതിയിൽ പ്രതിരോധിച്ച അരിക്കൊമ്പനെ കുങ്കിയാനകൾ ചുറ്റിലും നിന്ന് തള്ളി ലോറിയിലേക്ക് കയറ്റുകയായിരുന്നു .
അരിക്കൊമ്പനെ ലോറിയിലേക്ക് കയറ്റാൻ കഴിഞ്ഞതിനാൽ ഇനി മിഷന് മുന്നിൽ കാര്യമായ വെല്ലുവിളികളില്ല. അരിക്കൊമ്പൻ കുങ്കിയാനകളെ ശക്തമായി പ്രതിരോധിക്കാൻ ശ്രമിച്ചത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. നേരത്തേ ആറ് ഡോസ് മയക്കുവെടി വെച്ചാണ് ആനയെ മയക്കിനിർത്തിയത്. ശക്തമായ മഴ പെയ്യുന്നതിനാൽ മയക്കം വിട്ട് ആന ഉണരാനുള്ള സാധ്യതയുണ്ടോ എന്ന സംശയവുമുണ്ട്.
അരിക്കൊമ്പൻ ദൗത്യം വിജയം. 11 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് അരിക്കൊമ്പനെ മയക്കുവെടിവച്ച് ലോറിയിൽ കയറ്റിയത്. കോന്നി സുരേന്ദ്രൻ, സൂര്യൻ, വിക്രം, കുഞ്ചു എന്നീ കുങ്കിയാനകളാണ് ഏറെ പണിപ്പെട്ട് കൊമ്പനെ ലോറിയിലേക്ക് കയറ്റിയത്. അപ്രതീക്ഷിതമായി കോടമഞ്ഞും കനത്ത മഴയും കാറ്റും വന്നത് ദൗത്യത്തിന് തിരിച്ചടി സൃഷ്ടിച്ചിരുന്നു. ആനയെ ഇടുക്കിയിൽ തുറന്നു വീടല്ല എന്ന് വനം വകുപ്പ് മന്ത്രി പറയുമ്പോഴും . ആനയെ കൊടുപോകുന്നതിനായി ചിന്നക്കനാൽ മുതൽ കുമളി വരെയുള്ള പ്രദേശങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.കുമളിയിൽ ജില്ലാഭരകൂടം നിരോധാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്