മിഷന്‍സ് ഇന്ത്യ പതിനാറാമതു വാര്‍ഷിക കണ്‍വന്‍ഷന്‍ ഡാലസില്‍

വാര്‍ഷിക കണ്‍വെന്‍ഷന്റെ ഉദ്ഘാടനം സെന്റ് പോൾസ് മാർത്തോമാ ചർച്ച വികാരി റവ. മാത്യു ജോസഫ് (മനോജച്ചൻ ) നിര്‍വ്വഹിക്കും

0

ഡാലസ്: മിഷന്‍സ് ഇന്ത്യ ഇന്റര്‍ നാഷണല്‍ ഫെല്ലോഷിപ്പ് ഓഫ് ഡാലസിന്റെ ആഭിമുഖ്യത്തില്‍ പതിനാറാമതു വാര്‍ഷിക കണ്‍വന്‍ഷന്‍ മേയ് 1 മുതല്‍ 3 വരെ വൈകിട്ട് 6.30 മുതല്‍ 9 വരെ മര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാലസ് (ഫാര്‍മേഴ്‌സ് ബ്രാഞ്ച്) ഓഡിറ്റോറിയത്തില്‍ നടക്കും .

മിഷന്‍ ഇന്ത്യ സ്ഥാപകനും ജനറല്‍ സെക്രട്ടറിയും സുവിശേഷ പ്രാസംഗികനും വേദപണ്ഡിതനുമായ ജോര്‍ജ് ചെറിയാനാണു കണ്‍വന്‍ഷനില്‍ ദൈവവചനം പ്രഘോഷിക്കുന്നത്. വാര്‍ഷിക കണ്‍വെന്‍ഷന്റെ ഉദ്ഘാടനം സെന്റ് പോൾസ് മാർത്തോമാ ചർച്ച വികാരി റവ. മാത്യു ജോസഫ് (മനോജച്ചൻ ) നിര്‍വ്വഹിക്കും.ഏപ്രില്‍ 28, 29, 30, തീയതികളില്‍ രാവിലെ 9:30 മുതല്‍ 11:30 വരെ ബൈബിൾ ക്ലാസുകള്‍ ഉണ്ടായിരിക്കും..സ്ഥലം 1689 ബന്ദേര ഡ്രൈവ് ,കാരോൾട്ടൻ , ടെക്സസ് 75010 .

കണ്‍വെന്‍ഷന്റെ വിജയകരമായ നടത്തിപ്പിനുവേണ്ടി , പി. വി. ജോണ്‍, ജോണ്‍ മാത്യു, ജോര്‍ജ് വര്‍ഗീസ്, ഡോ. ചെറിയാന്‍ സാമുവേല്‍, സമണ്‍ ജോണ്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഒരു കമ്മിറ്റി സജീവമായി പ്രവര്‍ത്തിക്കുന്നു. കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നതിന് എല്ലാവരേയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക്, പി. വി. ജോണ്‍ : 214 642 9108

You might also like

-