ഒളിച്ചോട്ടമോ ? പത്താം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപികയ്‌ക്കൊപ്പം കാണാതായെന്ന് പരാതി
വീട്ടില്‍ സംസാരിച്ചിരുന്നതിനു പിന്നാലെ അധ്യാപികയെ വീട്ടിലാക്കാന്‍ പത്താംക്ലാസുകാരനും ഒപ്പം പോയി. വീട്ടില്‍ നിന്ന വേഷത്തിലാണ് വിദ്യാര്‍ഥി പോയത്.
ചേര്‍ത്തല: പത്താം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപികയ്‌ക്കൊപ്പം കാണാതായെന്ന പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ചേര്‍ത്തലയ്ക്കടുത്ത് 40 കാരിയെയും 15 കാരനെയും ഞായറാഴ്ച മുതലാണ് കാണാതായത്. വിവാഹമോചിതയും എട്ടാം ക്ളാസ് വിദ്യാര്‍ഥിയുടെ മാതാവുമാണ് അധ്യാപിക.
പ്രദേശത്തെ ഒരു സ്‌കൂളിലെ ഏറ്റവും സമര്‍ഥനായ വിദ്യര്‍ഥിയെയാണ് അധ്യാപികയ്‌ക്കൊപ്പം കാണാതായത്. ദീര്‍ഘകാലമായി അധ്യാപികയുമായി വിദ്യാര്‍ഥി ഫോണില്‍ സംസാരിക്കുന്നതു പതിവായിരുന്നു. ഇതില്‍ വിദ്യാര്‍ഥിയുടെ അമ്മയക്ക് പന്തികേട് തോന്നി. ഇതേത്തുടര്‍ന്ന് ഇക്കഴിഞ്ഞ ശനിയാഴ്ച അമ്മ അധ്യാപികയോട് ഇക്കാര്യം ചോദിച്ചു. എന്നാല്‍ ഞായറാഴ്ച താന്‍ വീട്ടിലേക്ക് നേരിട്ടു വരാമെന്ന് അധ്യാപിക അറിയിച്ചു. തൊട്ടടുത്ത ദിവസം അധ്യാപിക വീട്ടിലെത്തുകയും ചെയ്തു. വീട്ടില്‍ സംസാരിച്ചിരുന്നതിനു പിന്നാലെ അധ്യാപികയെ വീട്ടിലാക്കാന്‍ പത്താംക്ലാസുകാരനും ഒപ്പം പോയി. വീട്ടില്‍ നിന്ന വേഷത്തിലാണ് വിദ്യാര്‍ഥി പോയത്. എന്നാല്‍ പിന്നീട് മടങ്ങിയെത്തിയില്ലെന്ന് വീട്ടുകാര്‍ പറയുന്നു.
ഇതിനിടെ ഞായറാഴ്ച ഉച്ചയോടെ ഇരുവരെയും ചേര്‍ത്തല റെയില്‍വെ സ്‌റ്റേഷനില്‍ കണ്ടെന്ന വിവരം പൊലീസിനു ലഭിച്ചു. ഇതോടെ ഇരുവരും കൊച്ചുവേളിയിലേക്കുള്ള ട്രെയിനില്‍ കയറിയിരിക്കാമെന്ന സംശയം ബലപ്പെട്ടു. പിന്നാലെ പൊലീസ് സംഘം തിരുവനന്തപുരത്തേക്ക് തിരിച്ചു. എന്നാല്‍ കൊച്ചുവേളിയിലോ തിരുവനന്തപുരം നഗരത്തിലോ ഇരുവരെയും കണ്ടത്താനായില്ല. വിവാഹമോചിതയും ഏട്ടാം ക്ലാസ് വിദ്യാര്‍ഥിയുടെ മാതാവുമാണ് അധ്യാപിക.കന്യാകുമാരിയില്‍ എത്തിയതായി സൂചനകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ തെരച്ചില്‍ നടത്തിയെങ്കിലും അവിടെയും കണ്ടെത്താനായില്ല.