താനൂരിൽ കാണാതായ പെൺകുട്ടികളെ കണ്ടെത്തി, വീട്ടിലേക്ക് ഇല്ലന്ന് പെൺകുട്ടികൾ . ഉടൻ നാട്ടിലെത്തിക്കും

വീട്ടിലേക്കില്ലെന്നാണ് പെൺകുട്ടികൾ പറയുന്നത്. വീട്ടിൽ പ്രശ്നങ്ങളുണ്ടെന്നും നാട്ടിൽ വന്നാലും വീട്ടിലേക്കില്ലെന്ന് പെൺകുട്ടികൾ പറയുന്നു. സന്നദ്ധപ്രവർത്തകൻ സുധീറുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഇക്കാര്യം പറയുന്നത്

മുംബൈ |മലപ്പുറം താനൂരിൽ കാണാതായ പെൺകുട്ടികളെ കണ്ടെത്തി. കണ്ടെത്തിയത് പുലർച്ചെ 1.45ന് ലോണാവാലയിൽ നിന്ന്. മുംബൈ-ചെന്നൈ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു വിദ്യാർഥിനികൾ. ബുധനാഴ്ച ഉച്ചയോടെയാണ് പെൺകുട്ടികൾ സ്കൂളിൽ നിന്ന് കടന്നുകളഞ്ഞത്. വിദ്യാർഥിനികളെ നാട്ടിലെത്തിക്കാൻ ശ്രമം. കുട്ടികളെ കേരള പൊലീസിന് കൈമാറും. പെൺകുട്ടികളെ കണ്ടെത്തുന്നതിൽ ഫോൺ ലൊക്കേഷൻ ആണ് നിർണായകമായത്.വീട്ടിൽ പ്രശ്‌നങ്ങളുണ്ടെന്നായിരുന്നു പെൺകുട്ടികൾ പറഞ്ഞിരിക്കുന്നത്. സന്നദ്ധപ്രവർത്തകനുമായി പെൺകുട്ടികൾ സംസാരിച്ചിരുന്നു. വീട്ടുകാരുടേത് നല്ല പെരുമാറ്റമല്ലെന്നും നാട്ടിൽ വന്നാലും വീട്ടിലേക്ക് പോകില്ലെന്നാണ് പെൺകുട്ടികൾ പറയുന്നത്. ട്രെയിനിൽ‌ സഞ്ചരിക്കുന്നതിനിടെ ആർ‌പിഎഫ് ആണ് കുട്ടികളെ കണ്ടെത്തിയത്.കുട്ടികളെ ഇന്ന് വൈകുന്നേരത്തോടെ കേരളത്തിൽ എത്തിക്കും.

വീട്ടിലേക്കില്ലെന്നാണ് പെൺകുട്ടികൾ പറയുന്നത്. വീട്ടിൽ പ്രശ്നങ്ങളുണ്ടെന്നും നാട്ടിൽ വന്നാലും വീട്ടിലേക്കില്ലെന്ന് പെൺകുട്ടികൾ പറയുന്നു. സന്നദ്ധപ്രവർത്തകൻ സുധീറുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഇക്കാര്യം പറയുന്നത്. ഒരു ജോലി ശരിയാക്കി തരുമോയെന്ന് പെൺകുട്ടികൾ സുധീറിനോട് ആവശ്യപ്പെടുന്നുണ്ട്. പെൺകുട്ടികളെ കണ്ടെത്തുന്നതിൽ നിർണായകമായത് ഫോൺ ലൊക്കേഷനാണ്. പെൺകുട്ടികളെ കണ്ടെത്തുന്നതിന് മുൻപായിരുന്നു സുധീറുമായി കുട്ടികൾ സംസാരിച്ചത്.തങ്ങള്‍ക്ക് 18 വയസ് ആയെന്നും പെണ്‍കുട്ടികള്‍ പറയുന്നു. വീട്ടുകാര്‍ വയസ് കുറച്ചേ പറയൂവെന്ന് ഇവര്‍ പറയുന്നു. ആര് പറഞ്ഞാലും വീട്ടുകാര്‍ കേള്‍ക്കില്ലെന്ന് പെണ്‍കുട്ടികള്‍ പറയുന്നു. അടിക്കുകയും വഴക്ക് പറയുകയും ചെയ്യുമെന്ന് കുട്ടികൾ പറയുന്നു. ആരേലും പറഞ്ഞാൽ രണ്ട് മൂന്ന് ദിവസം കുഴപ്പമില്ലാതെ പെരുമാറു. പിന്നീട് വീണ്ടും വീട്ടുകാർ പഴയതുപോലെയാകുമെന്ന് പെൺകുട്ടികൾ പറയുന്നു.

എന്തെങ്കിലും സഹായം വേണമെന്ന് ചോദിക്കുമ്പോള്‍ താമസിക്കാന്‍ മുറി കിട്ടിയില്ലെന്നും ട്രെയിനിലാണെന്നും ടിക്കറ്റെടുത്തില്ലെന്നും പെണ്‍കുട്ടികള്‍ പറയുന്നു. അങ്കിള്‍ ജോലി ശരിയാക്കി തരുമോ എന്നും മാതാപിതാക്കള്‍ വിളിച്ചാല്‍ എന്ത് പറയുമെന്നും പെണ്‍കുട്ടികള്‍ സുധീറിനോട് ചോദിക്കുന്നുണ്ട്.അതേസമയം വീട്ടുകാരുമായി സംസാരിക്കുമ്പോൾ കുട്ടികളുമായി വലിയ പ്രശ്നങ്ങളില്ലെന്നായിരുന്നു വീട്ടുകാർ പറയുന്നു.
അതേസമയം താനൂർ സ്വദേശികളായ പെൺകുട്ടികളെ കെയർ ഹോമിലേക്ക് മാറ്റി. പുനെയിൽ എത്തിച്ച കുട്ടികളെ ഉച്ചയോടെ താനൂർ പൊലീസിന് കൈമാറും. ഇന്ന് വൈകുന്നേരം അഞ്ചരയോടെ പൂനെയിൽ നിന്ന് മടങ്ങും. ട്രെയിനിലാണ് പെൺകുട്ടികളെ നാട്ടിലേക്ക് കൊണ്ടുവരുന്നത്. നാളെ ഉച്ചക്ക് 12 മണിയോടെ തിരൂരിലെത്തും.ഗരീബ് രഥ് എക്സ്പ്രസിലാണ് മടക്കം. കുട്ടികളെ നാട്ടില്‍ എത്തിച്ച ശേഷം കൗൺസലിംഗ് അടക്കം നല്‍കുമെന്ന് പൊലീസ് അറിയിച്ചു.

You might also like

-