ഒരു മാസംമുമ്പ് അരിസോണയില്‍ നിന്നും അപ്രത്യക്ഷയായ യുവതിയുടെ മൃതദേഹം കണ്ടെത്തി  

0

 

ഫിനിക്‌സ് (അരിസോണ): ആഗസ്റ്റ് 4 മുതല്‍ അരിസോണയിലെ ഫിനിക്‌സില്‍ നിന്നും കാണാതായ കെയറ ബര്‍ഗമന്റെ (19) മൃതദേഹം കണ്ടെടുത്തതായി സെപ്റ്റംബര്‍ 5 ബുധനാഴ്ച ഫിനിക്‌സ് പോലീസ് സ്ഥിരീകരിച്ചു.സെപ്റ്റംബര്‍ 2 ഞായറാഴ്ച സ്റ്റേറ്റ് റൂട്ട് 85നു സമീപമുള്ള ബക്കിയിലൂടെ നടന്നു പോയിരുന്ന ഒരാളാണ് മൃതദേഹം ആദ്യമായി കണ്ടതെന്ന് മാറികോപ കൗണ്ടി ഫെറിഫ് അധികൃതര്‍ പറഞ്ഞു.ബെര്‍ഗാമന്റെ ബോയ് ഫ്രണ്ടുമായി ഫിനിക്‌സിലെ അപ്പാര്‍ട്ട്‌മെന്റിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. ഇവര്‍ തമ്മില്‍ പലപ്പോഴും കലഹിച്ചിരുന്നതായി പോലീസ് പറഞ്ഞു.

ആഗസ്റ്റ് 4ന് ബോയ്ഫ്രണ്ടു ജോണ്‍ ക്രിസ്റ്റഫറുമായി (23) വഴക്കടിച്ചു വീട്ടില്‍ നിന്നും പുറത്തുപോയതിനുശേഷം തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്.ഈ സംഭവത്തില്‍ ജോണിനെ സംശയിക്കുന്നില്ലെങ്കിലും മറ്റു ചില കേസ്സുകളില്‍ പ്രതിയായതിനാല്‍ ജോണ്‍ പോലീസ് കസ്റ്റഡിയിലാണ്.’ഞാന്‍ കെസ്‌റയെ സ്‌നേഹിക്കുന്നു അവള്‍ക്ക് എതിരായിട്ടൊന്നും ഞാന്‍ പ്രവര്‍ത്തിച്ചിട്ടില്ല അന്വേഷകരുമായി പൂര്‍ണ്ണമായും സഹകരിക്കാന്‍ ഞാന്‍ തയ്യാറാണ് ജോണ്‍ പറഞ്ഞു.ഈ കേസ്സില്‍ ആരേയും ഇതുവരെ പിടി കിട്ടിയിട്ടില്ലെങ്കിലും ഇതൊരു കൊലപാതകമാണെന്ന് ഫിനിക്‌സ് പോലീസു പറഞ്ഞു’

You might also like

-