മധ്യപ്രദേശിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയാക്കി കാട്ടിൽ തള്ളി

"പെൺകുട്ടിയെ കണ്ടെത്തിയതായി ഇന്ന് രാവിലെയാണ് ഞങ്ങൾക്ക് വിവരം ലഭിച്ചത്. ഞങ്ങളുടെ അന്വേഷണത്തിൽ അവൾ ബലാത്സംഗത്തിനിരയായതായി സ്ഥിരീകരിച്ചു. രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു, പോലീസ് കസ്റ്റഡിയിൽ ഉണ്ട്. വൈദ്യപരിശോധന നടത്തുന്നു. രക്ഷപ്പെട്ടയാളെ രേവ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. മൈഹാർ സബ് ഡിവിഷണൽ പോലീസ് ഓഫീസർ ലോകേഷ് ദബർ പറഞ്ഞു

0

ഭോപ്പാല്‍ | മധ്യപ്രദേശിൽ 11 വയസ്സുകാരിയെ തട്ടി കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി , സത്‌ന ജില്ലയിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയാക്കപ്പെട്ടതായി പൊലീസിൽ പരാതി ലഭിച്ചിട്ടുള്ളത് .മാരകമായി പരിക്കേറ്റ രക്തത്തില്‍ കുളിച്ച് ശരീരം മുഴുവൻ മുറിവേറ്റ പാടുകളോടെ അവശയായ നിലയില്‍ പ്രദേശത്തെ ക്ഷേത്രത്തിന് സമീപത്തുള്ള കാട്ടില്‍ നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
“പെൺകുട്ടിയെ കണ്ടെത്തിയതായി ഇന്ന് രാവിലെയാണ് ഞങ്ങൾക്ക് വിവരം ലഭിച്ചത്. ഞങ്ങളുടെ അന്വേഷണത്തിൽ അവൾ ബലാത്സംഗത്തിനിരയായതായി സ്ഥിരീകരിച്ചു. രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു, പോലീസ് കസ്റ്റഡിയിൽ ഉണ്ട്. വൈദ്യപരിശോധന നടത്തുന്നു. രക്ഷപ്പെട്ടയാളെ രേവ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. മൈഹാർ സബ് ഡിവിഷണൽ പോലീസ് ഓഫീസർ ലോകേഷ് ദബർ പറഞ്ഞു

പ്രതികളില്‍ ഒരാള്‍ ക്ഷേത്ര ഗോശാലയില്‍ ജോലി ചെയ്യുന്നയാളാണെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച വൈകുന്നേരം കാണാതായ പെണ്‍കുട്ടി രാത്രിയായിട്ടും വീട്ടിലെത്താത്തതിനെ തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മൈഹാർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കാട്ടിൽ നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. പെണ്‍കുട്ടിയെ മൈഹാര്‍ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുട്ടി ബലാത്സംഗത്തിനിരയായതായി സ്ഥിരീകരിച്ചു. സംഭവത്തില്‍ പ്രതികളായ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികൾ കസ്റ്റഡിയിലുണ്ടെന്നും വൈദ്യ പരിശോധന നടക്കുകയാണെന്നും മൈഹാര്‍ സബ് ഡിവിഷ്നല്‍ പൊലീസ് ഓഫീസര്‍ ലോകേഷ് ദബര്‍ പറഞ്ഞു.

സംഭവത്തില്‍ പ്രതികരിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ രംഗത്തെത്തി. പ്രതികൾക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. പെണ്‍കുട്ടിയ്ക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പൊലീസിന് നിര്‍ദേശം നല്‍കി. ‘മൈഹാറിലെ ബലാത്സംഗത്തെ കുറിച്ച് വിവരം ലഭിച്ചു. എന്റെ ഹൃദയം വേദനകൊണ്ട് നിറഞ്ഞിരിക്കുന്നു, വലിയ വിഷമം ഉണ്ട്. കുറ്റവാളികളെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിക്ക് മികച്ച ചികിത്സ ലഭ്യമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒരു കുറ്റവാളിയും ഉണ്ടാകില്ല. കര്‍ശന നടപടി സ്വീകരിക്കും’; മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

സംഭവത്തില്‍ പ്രതികരിച്ച് സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ കമല്‍ നാഥും രംഗത്തെത്തി. സംസ്ഥാനത്തെ സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. പെൺകുട്ടിക്ക് ഏറ്റവും മികച്ച ചികിത്സ ലഭിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ഉറപ്പ് വരുത്തണമെന്നും അവർക്ക് ഒരു കോടി രൂപ അടിയന്തര ധനസഹായം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘മൈഹാറിൽ ഒരു കൊച്ചു പെൺകുട്ടിയെ ബലാത്സംഗം ചെയ്ത സംഭവം അങ്ങേയറ്റം അപലപനീയമാണ്. നിർഭയ കൂട്ടബലാത്സംഗ കേസിൽ ചെയ്തത് പോലെ പെൺകുട്ടിയോട് മനുഷ്യത്വരഹിതമായ പെരുമാറ്റം ഉണ്ടായതായി റിപ്പോർട്ടുകൾ ഉയർന്നുവരുന്നുണ്ട്. ഇത്തരം സംഭവങ്ങൾ പതിവായി നടക്കുന്നു. നമ്മുടെ സഹോദരിമാർക്കും പെൺമക്കൾക്കും സുരക്ഷ ഒരുക്കുന്നതിൽ ശിവരാജ് സിംഗ് ചൗഹാൻ സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് തെളിയിക്കുന്നു’; കമൽ നാഥ് ട്വീറ്റ് ചെയ്തു.

You might also like

-