ഭീകരവാദത്തെ നേരിടുന്നതിൽ ഇന്ത്യ ഇസ്രയേലിനൊപ്പമെന്ന് വിദേശകാര്യമന്ത്രാലയം.

തുടരുമെന്നും ബ്രിട്ടന്റെ പിന്തുണക്ക് നന്ദിയറിക്കുന്നുവെന്നും നെതന്യാഹു വ്യക്തമാക്കി. ഹമാസിനെ ഇല്ലാതാക്കും വരെ പോരാട്ടം തുടരുമെന്ന നിലപാടിലാണ് ഇസ്രയേല്‍. ദുരന്തമുഖങ്ങളില്‍ കഷ്ടപ്പെടേണ്ടി വന്ന ജനതയോടൊപ്പം ബ്രിട്ടനുണ്ടാകുമെന്നും ബെഞ്ചമിന്‍ നെതന്യാഹുവിനെയും പ്രസിഡന്റ് ഐസക് ഹെര്‍സോഗിനെയും സന്ദര്‍ശിച്ച ശേഷം ഋഷി സുനക് പറഞ്ഞു.

0

ഡൽഹി | ഭീകരവാദത്തെ നേരിടുന്നതിൽ ഇന്ത്യ ഇസ്രയേലിനൊപ്പമെന്ന് വിദേശകാര്യമന്ത്രാലയം. ഇസ്രയേലിന് നേരെ നടന്ന ആക്രമണത്തിൽ ഇന്ത്യയുടെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും ഇതിൽ ഉറച്ചു നില്ക്കുന്നതായും വിദേശകാര്യ വക്താവ് വ്യക്തമാക്കി. ഭീകരവാദത്തെ നേരിടുന്നതിൽ ഇസ്രയേലിനൊപ്പം നിൽക്കും. അതേ സമയം, എല്ലാ മാനുഷിക ചട്ടങ്ങളും പാലിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

പശ്ചിമേഷ്യയിലെ യുദ്ധത്തിൽ ഇസ്രയേലിനെ പിന്തുണച്ച ആദ്യ രാജ്യങ്ങളിൽ ഒന്ന് ഇന്ത്യയാണ്. ഹമാസിന്റെ ആക്രമണത്തെ ശക്തമായി അപലപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാ തരം ഭീകരവാദത്തെയും എതിർക്കുന്നുവെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ പലസ്തീനിലിലെ ഇസ്രയേലിന്റെ ആക്രമണത്തെയും അധിനിവേശത്തെയും അപലപിക്കണമെന്ന കാലങ്ങളായുള്ള നിലപാട് ഇന്ത്യ തുടരണമെന്ന നിലപാട് കോൺഗ്രസ് അടക്കം പല പ്രതിപക്ഷ പാർട്ടികളും ശക്തമാക്കുകയാണ്. യുദ്ധം അവസാനിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടണമെന്ന് എൻസിപി നേതാവ് ശരദ് പവാറും, കോൺഗ്രസ് നേതാവ് കെ സി വേണു​ഗോപാലും വ്യക്തമാക്കി.

അതേസമയം ഇസ്രയേല്‍ ഹമാസ് യുദ്ധത്തില്‍ ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ബ്രിട്ടനും താനും ഇസ്രയേലിനൊപ്പം ഉണ്ടാവുമെന്ന് ഋഷി സുനക് ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം പറഞ്ഞു. യുദ്ധം തുടരുമെന്നും ബ്രിട്ടന്റെ പിന്തുണക്ക് നന്ദിയറിക്കുന്നുവെന്നും നെതന്യാഹു വ്യക്തമാക്കി. ഹമാസിനെ ഇല്ലാതാക്കും വരെ പോരാട്ടം തുടരുമെന്ന നിലപാടിലാണ് ഇസ്രയേല്‍. ദുരന്തമുഖങ്ങളില്‍ കഷ്ടപ്പെടേണ്ടി വന്ന ജനതയോടൊപ്പം ബ്രിട്ടനുണ്ടാകുമെന്നും ബെഞ്ചമിന്‍ നെതന്യാഹുവിനെയും പ്രസിഡന്റ് ഐസക് ഹെര്‍സോഗിനെയും സന്ദര്‍ശിച്ച ശേഷം ഋഷി സുനക് പറഞ്ഞു.

You might also like

-