സ്ത്രീക്ക് ലൈംഗിക അതിക്രമനടത്തിയ കേസിൽ മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവർ പിടിയിൽ

കുറവൻ കോണത്തെ വീട് അതിക്രമം കാണിച്ച കേസന്വേഷിക്കുന്നത് പേരൂർക്കട പൊലീസാണ്. വാഹനം കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലും കസ്റ്റഡിലുള്ള ഡ്രൈവർക്കെതിരെ സംശയമുണ്ട്.സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ മുതല്‍ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ ഡ്രൈവറെ പ്രത്യേക അന്വേഷണ സംഘം നിരീക്ഷിച്ചു വരികയായിരുന്നു

0

കൊച്ചി | തിരുവനതപുരത്ത് മ്യൂസിയത്തിൽ നടക്കാനിറങ്ങിയ സ്ത്രീയെ ആക്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറെയാണ് പേരൂർക്കട പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്യുകയാണ്.
കഴിഞ്ഞ ബുധനാഴ്ചയാണ് സ്ത്രീക്ക് നേരെ മ്യൂസിയം പരിസത്ത് വെച്ച് ലൈംഗികാതിക്രമം ഉണ്ടായത്. കുറവൻ കോണത്തെ വീട്ടിൽ അതിക്രമം കാണിച്ചയാളുടെ സിസിടിവി ദൃശ്യങ്ങളും സംശയക്കുന്നയാളുമായി സാമ്യമെന്ന് പൊലീസ് പറയുന്നു. കുറവൻ കോണത്തെ വീട് അതിക്രമം കാണിച്ച കേസന്വേഷിക്കുന്നത് പേരൂർക്കട പൊലീസാണ്. വാഹനം കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലും കസ്റ്റഡിലുള്ള ഡ്രൈവർക്കെതിരെ സംശയമുണ്ട്.സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ മുതല്‍ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ ഡ്രൈവറെ പ്രത്യേക അന്വേഷണ സംഘം നിരീക്ഷിച്ചു വരികയായിരുന്നു. ടാക്‌സി ഓട്ടം കഴിഞ്ഞു മടങ്ങി തിരുവനന്തപുരത്തെത്തിയ ഇയാളെ അന്വേഷണ സംഘം കസ്റ്റഡിയില്‍
എടുത്തു. നിലവില്‍ കന്റോണ്‍മെന്റ് എസിപിയുടെ നേതൃത്വത്തില്‍ ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. അക്രമി സഞ്ചരിച്ച വാഹനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പൊലീസിന് ചില നിര്‍ണായക വിവരം

ഇക്കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ കാറിൽ വന്നിറിങ്ങിയ താടിവച്ച ഒരാളാണ് ആക്രമിച്ചതെന്നാണ് സ്ത്രീയുടെ മൊഴി. എൽഎംഎസ് ജംഗ്ഷനിൽ വാഹനം നിർത്തിയ ശേഷമാണ് നടന്ന് വന്ന പ്രതി യുവതിയെ ആക്രമിച്ചത്. ഇതിന് ശേഷം മ്യൂസിയം ഗേറ്റ് ചാടിക്കടന്ന് പ്രതി രക്ഷപ്പെട്ടു. നല്ല പൊക്കവും ശരീരക്ഷമതയുമുള്ള ആളാണ് ആക്രമിയെന്നും യുവതി പറയുന്നു. മൊഴിയും സിസിടിവി ദൃശ്യങ്ങളും അനുസരിച്ചായിരുന്നു അന്വേഷണം.

സംഭവത്തില്‍ പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ദേഹത്ത് കയറിപ്പിടിച്ചെന്ന് മൊഴി നൽകിയിട്ടും പ്രതിക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയത് എന്ന ആക്ഷേപം ഉയര്‍ന്നതിന് പിന്നാലെയായിരുന്നു നടപടി. ലൈംഗിക അതിക്രമത്തിനുള്ള ശ്രമം എന്ന കുറ്റത്തിനുള്ള 354 എ 1 ഐ എന്ന വകുപ്പാണ് എഫ്ഐറിൽ ചുമത്തിയത്. രേഖാചിത്രം പുറത്ത് വിടുകയും ചെയ്തതിരുന്നു. അതേസമയം, പ്രതി പോയ ദിശ മനസ്സിലാക്കാൻ കഴിയാത്തതാണ് പ്രശ്നമെന്ന പൊലീസ് വാദം യുവതി തള്ളി.

You might also like

-