കീം സർക്കാർ നടത്തിയ ഇടപെടൽ സദുദ്ദേശപരമാണെന്ന് മന്ത്രി ആർ ബിന്ദു

കഴിഞ്ഞ വർഷം കേരള സിലബസിലുള്ള കുട്ടികൾക്ക് 35 മാർക്കിന്റെ കുറവുണ്ടായി. ഫുൾ മാർക്ക് വാങ്ങിയാലും 35 മാർക്ക് കുറയുന്ന അവസ്ഥ.

കൊച്ചി| കീം പരീക്ഷാഫലവുമായി ബന്ധപ്പെട്ട് സർക്കാർ നടത്തിയ ഇടപെടൽ സദുദ്ദേശപരമാണെന്ന് മന്ത്രി ആർ ബിന്ദു. എല്ലാ കുട്ടികൾക്കും നീതി ഉറപ്പാക്കാൻ ആയിരുന്നു സർക്കാർ ശ്രമമെന്ന് മന്ത്രി പറഞ്ഞു. എല്ലാവശങ്ങളും പരിഗണിച്ചാണ് ശാസ്ത്രീയം എന്ന് പറയാവുന്ന ഫോർമുല അവലംബിച്ചത്. തന്റേതല്ലാത്ത കുറ്റം കൊണ്ട് ഒരു വിദ്യാർത്ഥിക്കും നഷ്ടങ്ങൾ ഉണ്ടാകരുതെന്ന് കരുതി ചെയ്തതാണെന്നും മന്ത്രി പറഞ്ഞു.കഴിഞ്ഞ വർഷം കേരള സിലബസിലുള്ള കുട്ടികൾക്ക് 35 മാർക്കിന്റെ കുറവുണ്ടായി. ഫുൾ മാർക്ക് വാങ്ങിയാലും 35 മാർക്ക് കുറയുന്ന അവസ്ഥ. ഈ അനീതി ഒഴിവാക്കാമായിരുന്നു സർക്കാർ നീക്കം. ഇനിയും അഡ്മിഷൻ പ്രക്രിയ വൈകരുത് എന്ന് കണ്ടാണ് പഴയ മാനദണ്ഡം അനുസരിച്ച് റാങ്ക് ലിസ്റ്റ് പുറത്തുവിട്ടതെന്നും മന്ത്രി പറഞ്ഞു.

ധൃതി വേണോ വേണ്ടയോ എന്നല്ല നീതി ഉറപ്പാക്കാൻ മാത്രമാണ് ശ്രമിച്ചതെന്നും മന്ത്രി പറഞ്ഞു. തന്‍റേത് അല്ലാത്ത കുറ്റം കൊണ്ട് ഒരു വിദ്യാർത്ഥിക്കും നഷ്ടങ്ങൾ ഉണ്ടാകരുത് എന്ന് കരുതി ചെയ്തതാണ്. ഒരുപാട് കുട്ടികളെ ബാധിക്കുന്ന വിഷയമാണിത്. സർക്കാരിന് എത് സമയത്തും നിബന്ധനകളിൽ മാറ്റംവരുത്താം. കോടതി വിധി പരീക്ഷയെ ബാധിക്കില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
മറ്റു ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറിയ മന്ത്രി, വലിയ കോടതി ആകേണ്ടെന്നും മാധ്യമങ്ങളെ വിമർശിച്ചു.

You might also like

-