മന്ത്രി ആര്‍ ബിന്ദു നേരിട്ടെത്തി കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിനിരയായ മരിച്ച ഫിലോമിനയുടെ കുടുംബത്തിന് നിക്ഷേപത്തുക കൈമാറി

ഒരു മാസത്തോളം തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു ഫിലോമിന കഴിഞ്ഞമാസം ഹൃദയാഘാതത്തെ തുടർന്ന് മരിച്ചിരുന്നു

0

തൃശൂർ| കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിനിരയായ മരിച്ച ഫിലോമിനയുടെ കുടുംബത്തിന് നിക്ഷേപത്തുക കൈമാറി. മന്ത്രി ആര്‍ ബിന്ദു നേരിട്ടെത്തിയാണ് നിക്ഷേപത്തുക കൈമാറിയത്. ഫിലോമിനയുടെയും ഭര്‍ത്താവിന്റെയും അക്കൗണ്ടിലുള്ള 23 ലക്ഷം രൂപയാണ് കുടുംബത്തിന് തിരികെ ലഭിച്ചത്.കൃത്യസമയത്ത് ബാങ്ക് പണം നല്‍കാതിരുന്നതിനാല്‍ ഫിലോമിനയ്ക്ക് മികച്ച ചികിത്സ ലഭ്യമാക്കാനായിരുന്നില്ല. നിക്ഷേപകർക്ക് ഒരു രൂപ പോലും നഷ്ടമാകില്ലെന്നാണ് സഹകരണ മന്ത്രി വി എൻ വാസവൻ ആവർത്തിച്ച് ഉറപ്പ് നൽകിയിരുന്നു.

ഒരു മാസത്തോളം തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു ഫിലോമിന കഴിഞ്ഞമാസം ഹൃദയാഘാതത്തെ തുടർന്ന് മരിച്ചിരുന്നു. ചികിത്സക്കായി പണം പലതവണ ആവശ്യപ്പെട്ടെങ്കിലും ബാങ്ക് ജീവനക്കാർ തിരിച്ചയച്ചുവെന്നാണ് കുടുംബം പറഞ്ഞിരുന്നു.കാലാവധി പൂർത്തിയാക്കിയ നിക്ഷേപങ്ങൾ തിരികെ നൽകാൻ 35 കോടി അടിയന്തരമായി സർക്കാര്‍ നൽകിയിരുന്നു.

You might also like

-