കാസർകോട് സ്ഥിരീകരിക്കാത്ത പനി ബാധിച്ച് രണ്ട് കുട്ടികൾ മരിച്ച സംഭവത്തില്‍ നടപടികള്‍ ആരംഭിച്ചെന്ന് മന്ത്രി കെ കെ ശൈലജ.

ദിസവങ്ങളുടെ വ്യത്യാസത്തിലാണ് കാസർകോട് ബദിയെടുക്ക കന്യംപാടി സ്വദേശി അബൂബക്കർ സിദ്ധിഖിന്‍റെ രണ്ട് കുട്ടികള്‍ മരിച്ചത്. എട്ട് മാസം പ്രായമായ സിദ്ധിഖിന്‍റെ മകള്‍ സിദത്തുൽ മുൻത്തഹ ഇന്നലെയാണ് മരിച്ചത്.

0

തിരുവനന്തപുരം: കാസർകോട് സ്ഥിരീകരിക്കാത്ത പനി ബാധിച്ച് രണ്ട് കുട്ടികൾ മരിച്ച സംഭവത്തില്‍ നടപടികള്‍ ആരംഭിച്ചെന്ന് മന്ത്രി കെ കെ ശൈലജ. സഹോദരങ്ങളായ കുട്ടികളുടെ വീടും പരിസരവും നിരീക്ഷിക്കാൻ ഡിഎംഒയ്ക്ക് നിർദ്ദേശം നൽകിയെന്നും മന്ത്രി ശൈലജ പറഞ്ഞു. ഇരുവരും സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തേടിയതെന്നും അവര്‍ സാമ്പിള്‍ ശേഖരിച്ചതായി അറിയില്ലെന്നും ശൈലജ പറഞ്ഞു.

ദിസവങ്ങളുടെ വ്യത്യാസത്തിലാണ് കാസർകോട് ബദിയെടുക്ക കന്യംപാടി സ്വദേശി അബൂബക്കർ സിദ്ധിഖിന്‍റെ രണ്ട് കുട്ടികള്‍ മരിച്ചത്. എട്ട് മാസം പ്രായമായ സിദ്ധിഖിന്‍റെ മകള്‍ സിദത്തുൽ മുൻത്തഹ ഇന്നലെയാണ് മരിച്ചത്. അഞ്ച് മാസം പ്രായമായ മകന്‍ സിനാന്‍ ഇന്ന് രാവിലെയാണ് മരിച്ചത്. പനി ബാധിച്ച് ഇരുവരും മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കുട്ടികളുടെ അമ്മ ആരോഗ്യവകുപ്പിന്‍റെ നിരീക്ഷണത്തിലാണ്.

You might also like

-