മുല്ലപ്പെരിയാറിലെ മരംമുറി ഉത്തരവിൽ വനം- ജല വകുപ്പ് മന്ത്രിമാർ തമ്മിൽ ഭിന്നത ജലവിഭവ വകുപ്പ് സംയുക്ത പരിശോധനയ്ക്ക് പോയിട്ടി ല്ല മന്ത്രി റോഷി അഗസ്റ്റിൻ

"വനംവകുപ്പ് ഉദ്യോഗസ്ഥരാണ് പരിശോധനയിൽ പങ്കെടുത്തത്. ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധനയ്‌ക്ക് പോയിട്ടില്ല. കവറ്റിംഗ് ലെറ്റർ മാത്രമാണുള്ളത്. ഒരു ഡിപ്പാർട്ട്‌മെന്റിലും വീഴ്ച ഉണ്ടാകാൻ പാടില്ലെന്നും വീഴ്ച സംഭവിച്ചെങ്കിൽ നടപടിയെടുക്കും "

0

തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ മരംമുറി ഉത്തരവിൽ വനം- ജല വകുപ്പ് മന്ത്രിമാർ തമ്മിൽ ഭിന്നത. വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രനെ തള്ളി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ രംഗത്തെത്തി. ജലവകുപ്പ് ഉദ്യോഗസ്ഥർ ബേബിഡാമിന് സമീപത്തെ സംയുക്ത പരിശോധനയ്ക്ക് പോയിട്ടില്ലെന്നും ഒന്നാം തീയതി ഉദ്യോഗസ്ഥരുടെ യോഗം ചേർന്നിട്ടില്ലെന്നും റോഷി അഗസ്റ്റിൽ പറഞ്ഞു. ഈ മാസം ഒന്നാം തിയ്യതി അനൌദ്യോഗികമായി പോലും യോഗം ചേർന്നിട്ടില്ലെന്നും വനംവകുപ്പ് ഉദ്യോഗസ്ഥരും തമിഴ്നാട് ഉദ്യോഗസ്ഥരുമാണ് സംയുക്ത പരിശോധനക്ക് പോയതെന്നും മന്ത്രി വിശദീകരിച്ചു.

“വനംവകുപ്പ് ഉദ്യോഗസ്ഥരാണ് പരിശോധനയിൽ പങ്കെടുത്തത്. ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധനയ്‌ക്ക് പോയിട്ടില്ല. കവറ്റിംഗ് ലെറ്റർ മാത്രമാണുള്ളത്. ഒരു ഡിപ്പാർട്ട്‌മെന്റിലും വീഴ്ച ഉണ്ടാകാൻ പാടില്ലെന്നും വീഴ്ച സംഭവിച്ചെങ്കിൽ നടപടിയെടുക്കും ” മന്ത്രി പ്രതികരിച്ചു.

ഈ മാസം ഒന്നാം തീയതി ഉദ്യോഗസ്ഥരുടെ യോഗം ചേർന്നിട്ടില്ല. യോഗം ചേർന്നതിന് ഒരു രേഖകളുമില്ലെന്നും ഇക്കാര്യം ജലവിഭവവകുപ്പ് അഡീഷണൽ സെക്രട്ടറി തന്നെ അറിയിച്ചതായും മന്ത്രി പറഞ്ഞു.
മുല്ലപ്പെരിയാറിലെ സംയുക്ത പരിശോധന ഫയലുകളുടെ ചുമതല ജല വിഭവ വകുപ്പിന് എന്നായിരുന്നു ശശീന്ദ്രന്റെ ഇന്നലത്തെ വിശദീകരണം. ഇതാണ് ജലവകുപ്പ് മന്ത്രി തള്ളിയത്. യോഗം ചേർന്നുവെന്ന് പറയുന്നതിന്റെ ഒരു രേഖയുമില്ലെന്നാണ് ജലവിഭവവകുപ്പ് അഡീഷണൽ സെക്രട്ടറി ടികെ ജോസ് തന്നെ അറിയിച്ചതെന്ന് റോഷി അഗസ്റ്റിൻ വ്യക്തമാക്കി. ജലവിഭവവകുപ്പ് ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് പോയിട്ടില്ല. കവറ്റിംഗ് ലെറ്റർ മാത്രമാണ് ഉള്ളത്. യോഗത്തിൻറെ മിനിറ്റ്സോ രേഖകളോ ഇല്ല. വനംവകുപ്പ് ഉദ്യോഗസ്ഥരാണ് പരിശോധനയിൽ പങ്കെടുത്തതെന്നും മന്ത്രി വിശദീകരിച്ചു.

ജലവിഭവ വകുപ്പിൽ നിന്ന് ഉത്തരവ് ഇറങ്ങിയിട്ടില്ലെന്നും അങ്ങനെയൊരു ഉത്തരവുണ്ടെന്ന് തെളിയിച്ചാൽ മരവിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മരംമുറിക്ക് ഒരു വകുപ്പും തീരുമാനമെടുത്തിട്ടില്ലെന്ന് വിശദീകരിച്ച റോഷി, ഒരു ഡിപ്പാർട്ട്മെൻറിലും വീഴ്ച ഉണ്ടാകാൻ പാടില്ലെന്നും വീഴ്ച ഉണ്ടായെങ്കിൽ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. പുതിയ ഡാം മുല്ലപ്പെരിയാറിൽ ഉണ്ടാകണമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞാൽ അതാണ് സർക്കാരിൻറെ നയമെന്നും അതിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും മന്ത്രി വിശദീകരിച്ചു

You might also like

-