കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ നടത്തിയ മിന്നല്‍ പണിമുടക്കിനെതിരെ മന്ത്രി കടകംപള്ളി
ബസുകള്‍ നിരത്തിലിട്ട് ഗതാഗതം തടസ്സപ്പെടുത്തിയത് അന്യായമാണ്
കഴിഞ്ഞദിവസം തിരുവനന്തപുരത്ത് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ നടത്തിയ മിന്നല്‍ പണിമുടക്കിനെതിരെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ബസുകള്‍ നിരത്തിലിട്ട് ഗതാഗതം തടസ്സപ്പെടുത്തിയത് അന്യായമാണ്. ജീവനക്കാര്‍ മനസാക്ഷിയില്ലാതെയാണ് പണിമുടക്കിയത്. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ നടത്തിയ മിന്നല്‍ പണിമുടക്കിനെതിരെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
പണിമുടക്കിനിടെ കുഴഞ്ഞുവീണ് മരിച്ച ടി. സുരേന്ദ്രന്‍റെ വീട് സന്ദര്‍ശിച്ചശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇന്നലെയാണ് തിരുവനന്തപുരം കിഴക്കേകോട്ടയിൽ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തയത്. മാറി ഓടിയ സ്വകാര്യ ബസ് കെ.എസ്.ആര്‍.ടി.സി ജീവനക്കാർ തടഞ്ഞതാണ് സംഘർഷത്തിലേക്ക് നയിച്ചത്. അറസ്റ്റ് ചെയ്ത ഡിസ്ട്രിക്ട് ട്രാന്‍സ്പോര്‍ട് ഓഫീസറെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ച് പ്രതിഷേധിക്കുകയായിരുന്നു.