വനം വകുപ്പിന്റെ ചുമതല മന്ത്രി കെ രാജന് ? ,ആക്രമണം നടന്ന രണ്ട് സ്ഥലത്ത് നിരീക്ഷണം ശക്തമാക്കുമെന്ന് വനംമന്ത്രി. എ കെ ശശീന്ദ്രൻ

ആക്രമണം നടന്ന രണ്ടിടങ്ങലിലും വനംവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തുമെന്ന് മന്ത്രി പറഞ്ഞു. കോഴിക്കോടും തൃശൂരുമാണ് വന്യജീവി ആക്രമണം ഉണ്ടായത്. കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പാലാട്ട് അബ്രഹാം(62) ആണ് മരിച്ചത്

0

തിരുവനന്തപുരം |സംസ്ഥാനത്തുണ്ടായ വന്യജീവി ആക്രമണത്തില്‍ പ്രതികരിച്ച് വനംമന്ത്രി എകെ ശശീന്ദ്രന്‍. വന്യജീവി ആക്രമണം നടന്ന രണ്ട് സ്ഥലത്ത് നിരീക്ഷണം ശക്തമാക്കുമെന്ന് വനംമന്ത്രി. മരിച്ച രണ്ട് പേരുടെയും കുടുംബത്തിന് ആവശ്യമായ ധനസഹായം നല്‍കാന്‍ നിര്‍ദേശിച്ചതായി വനംമന്ത്രി ട്വന്റിഫോറിനോട് പ്രതികരിച്ചു.

ആക്രമണം നടന്ന രണ്ടിടങ്ങലിലും വനംവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തുമെന്ന് മന്ത്രി പറഞ്ഞു. കോഴിക്കോടും തൃശൂരുമാണ് വന്യജീവി ആക്രമണം ഉണ്ടായത്. കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പാലാട്ട് അബ്രഹാം(62) ആണ് മരിച്ചത്. തൃശൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ തൃശ്ശൂർ വാച്ച്മരത്തെ ഊരു മൂപ്പൻ രാജന്റെ ഭാര്യ വത്സ (62)യും മരിച്ചു.കൃഷിയിടത്തിൽവെച്ചാണ് അബ്രഹാമിനുനേരെ കാട്ടുപോത്തിൻറെ ആക്രമണമുണ്ടായത്. പരിക്കേറ്റ അബ്രഹാമിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. തൃശൂർ വാച്ച്മരത്ത് കാടിനുള്ളിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോകുന്നതിനിടെയാണ് വത്സയ്ക്കുനേരെ കാട്ടാന ആക്രമണം ഉണ്ടായത്. പെരിങ്ങൽ‌ക്കുത്തിൽ‌ വെച്ചാണ് കാട്ടാന ആക്രമണം ഉണ്ടായത്

സംസ്ഥാനത്ത് വന്യജീവി ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ വനം വകുപ്പിന്റെ ചുമതല മന്ത്രി കെ രാജന് താല്‍ക്കാലികമായി കൈമാറുമെന്ന് സൂചന. നിലവിലെ മന്ത്രി എ കെ ശശീന്ദ്രന്‍ ചികിത്സക്ക് പോവുന്നതിനാലാണ് ഈ മാറ്റമെന്നാണ് വിവരം.വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിപക്ഷത്തിന്റെ രാജി ആവശ്യം തള്ളി വനം മന്ത്രി എ കെ ശശീന്ദ്രന്‍. രാജി ആവശ്യം ഉന്നയിക്കുന്ന പ്രതിപക്ഷത്തോട് സഹതാപം മാത്രമാണ്. കാട്ടില്‍ നിന്നും വന്യജീവികള്‍ നാട്ടിലേക്ക് ഇറങ്ങുന്നത് കേരളത്തില്‍ ഇപ്പോഴത്തെ വനംമന്ത്രിയുടെ രാഷ്ട്രീയം നോക്കിയല്ലല്ലോയെന്നും എ കെ ശശീന്ദ്രന്‍ പ്രതികരിച്ചു.അത് സംഭവിക്കുമ്പോള്‍ താനാണ് വനം മന്ത്രി. മന്ത്രിയെന്ന നിലയില്‍ സര്‍ക്കാരിന്റെ പരിമിതിയില്‍ നിന്നുകൊണ്ട് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യും. ആ ദൗത്യം ആത്മാര്‍ത്ഥമായി നിറവേറ്റുന്നുണ്ടെന്നും മന്ത്രി പ്രതികരിച്ചു

രണ്ടുമാസത്തിന്ടെ 12 പേരാണ് നാലു ജില്ലകളിലായി കൊല്ലപ്പെട്ടിട്ടുള്ളത് മുന്നാറിൽ മണിയെ കാട്ടാന കൊലപ്പെടുത്തിയ ശേഷം ആർ ആർ ടി ടിം മിനിനെ നിയോഗിക്കുമെന്നും 24 മണിക്കൂർ നിരീക്ഷണം ഉറപ്പാക്കുമെന്ന് വനം വകുപ്പ് മന്ത്രി ഉറപ്പ് നൽകിയെങ്കിലും ഉദ്യോഗസ്ഥർ ഓഫീസ് വിട്ട്
പുറത്തിറങ്ങിയിട്ടില്ല . നേര്യമംഗലം കാഞ്ഞിരവേലിയിൽ ഇന്ദിരയെ കാട്ടാനയുടെ അക്രമണത്തിൽ കൊല്ലപ്പെട്ട പ്രദേശത്ത് രണ്ടാഴ്ചയായി കാട്ടാന ജനവാസമേഖലയിൽ തമ്പടിച്ചിട്ടും തുരുത്തി ഓടിക്കാൻ വനം വകുപ്പ് എത്തിയിട്ടില്ല . മുന്നാറിൽ പടയപ്പാ അടക്കമുള്ള കാട്ടാന കൂട്ടം വാഹനങ്ങൾക്ക് നേരെയും വളർത്തു മൃഗങ്ങൾക്കുനേരെയും
അക്രമം അഴിച്ചുവിട്ടിട്ടും ഉദ്യോഗസ്ഥർക്ക നമില്ല . ഉദ്യോഗസ്ഥരെ നിലക്ക് നിർത്താൻ മന്ത്രി എ കെ ശീന്ദ്രൻ പറ്റുന്നില്ല എന്ന വിമർശനം എൻ സി പി ക്കുള്ളിൽ തന്നെവിമര്ശനമായി ഉയർന്നിരിക്കുകയാണ്

You might also like

-