കേന്ദ്ര മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് കോവിഡ് 19 സ്ഥിരീകരിച്ചു

ധര്‍മ്മേന്ദ്ര പ്രധാന്റെസ്റ്റാഫ് അംഗങ്ങളില്‍ ഒരാള്‍ക്ക് നേരത്തെ കൊറോണ സ്ഥിരീകരിച്ചിരുന്നു.

0

ഡല്‍ഹി: കേന്ദ്ര ആഭ്യന്തിര മന്ത്രി അമിത് ഷാ ക്ക് കോവിഡ് സ്‌തികരിച്ചതിനു പിന്നാലെ മോഡി മന്ത്രിസഭയിലെ മറ്റൊരു മന്ത്രിക്ക് കുടി കോവിഡ് സ്ഥികരിച്ചു കേന്ദ്ര മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് കൊറോണ സ്ഥിരീകരിച്ചത് . രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ആദ്ദേഹത്തെ ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ധര്‍മ്മേന്ദ്ര പ്രധാന്റെസ്റ്റാഫ് അംഗങ്ങളില്‍ ഒരാള്‍ക്ക് നേരത്തെ കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ ധര്‍മ്മേന്ദ്ര പ്രധാന്‍ ഐസൊലേഷനില്‍ പോവുകയും ചെയ്തിരുന്നു. കൊറോണ സ്ഥിരീകരിക്കുന്ന രണ്ടാമത്തെ കേന്ദ്രമന്ത്രിയാണ് പ്രധാന്‍. ആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക് ഞായറാഴ്ച കൊറോണ സ്ഥിരീകരിച്ചിരുന്നു.

അതേസമയം തെലങ്കാനയിലെ സിപിഎം നേതാവും മുന്‍ എം എല്‍എയുമായ സുന്നം രാജയ്യ കൊറോണ ബാധിച്ച് മരിച്ചു. 68 വയസായിരുന്നു. തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെ വിജയവാഡയിലെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.കഴിഞ്ഞ ദിവസം സിപി എമ്മിന്റെ മതിര്‍ന്ന നേതാവ് മുഹമ്മദ് സലീമിന് കൊറോണ സ്ഥിരീകരിച്ചിരുന്നു.പാര്‍ട്ടിയുടെ പശ്ചിമ ബംഗാളില്‍ നിന്നുള്ള നേതാവാണ് ഇദ്ദേഹം.പൊളിറ്റ് ബ്യൂറോ അംഗമാണ്. കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബംഗാളില്‍ നിന്നുള്ള മുന്‍ ലോകസഭാംഗമാണ് സലീം

You might also like

-