ആനയെ മയക്കുവെടിവെച്ച് പിടികൂടുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ.

വയനാട്ടിൽ അസാധാരണ സംഭവവികാസങ്ങളാണ് നടക്കുന്നത്. സംഭവം വേദനാജനകമാണെന്നും മന്ത്രി പറഞ്ഞു

0

കൽപ്പറ്റ: ആനയെ മയക്കുവെടിവെച്ച് പിടികൂടുമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. വയനാട്ടിൽ അസാധാരണ സംഭവവികാസങ്ങളാണ് നടക്കുന്നത്. സംഭവം വേദനാജനകമാണെന്നും മന്ത്രി പറഞ്ഞു.  കമ്മ്യൂണിക്കേഷൻ ഗ്യാപ് ഉണ്ടായിട്ടുണ്ടെന്ന് മന്ത്രി സമ്മതിച്ചു. വിമർശിക്കാനോ കുറ്റപെടുത്താനോ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേ‍ർത്തു.

പരിഹാര നടപടി സ്വീകരിക്കാൻ സംഭവ സ്ഥലത്ത് ഉദ്യോഗസ്ഥർക്ക് എത്താൻ കഴിയുന്നില്ല. ജനങ്ങളോട് സംസാരിക്കാൻ കഴിയുന്നില്ല. അടിയന്തിരമായി മയക്കുവെടി വെക്കുകയാണ് പരിഹാരം. ഒന്നര മണിക്കൂർ കൊണ്ട് മയക്കുവെടി വെക്കാൻ ഉത്തരവ് പുറപ്പെടുവിപ്പിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.

നിലവിലെ സാഹചര്യമെന്തെന്ന് കോടതിയെ ബോധിപ്പിച്ച് ഉത്തരവിറക്കും. മൂന്ന് മണിക്കൂർ ആനയുടെ സിഗ്നൽ ലഭിച്ചിരുന്നില്ല. ആനയെ പിടികൂടാൻ മനുഷ്യ സഹജമായ എല്ലാം ചെയ്യും. സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപ്പെട്ടുവെന്ന് അറിയിച്ച മന്ത്രി ഇപ്പോൾ ഉയരുന്ന വിമർശനങ്ങൾ ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്നുവെന്നും പറഞ്ഞു. വന്യമൃഗങ്ങളെ നീരീക്ഷിക്കാൻ കേന്ദീകൃത സംവിധാനമില്ല. ഇതിന് പ്രോട്ടോക്കോൾ കൊണ്ടുവരും.

You might also like

-