വി വി വസന്തകുമാറിന്റെ വീട്ടിൽ മന്ത്രി എ കെ ബാലൻ ഇന്ന് സന്ദർശനം നടത്തും.
കല്‍പ്പറ്റ: പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ജവാൻ വി വി വസന്തകുമാറിന്റെ വയനാട്ടിലെ വീട്ടിൽ മന്ത്രി എ കെ ബാലൻ ഇന്ന് സന്ദർശനം നടത്തും. രാവിലെ 11.30 നാണ് ലക്കിടിയിലെ വീട്ടിൽ മന്ത്രിയെത്തുക.വസന്തകുമാറിന്റെ കുടുംബത്തിന് സഹായ ധനം നൽകുന്നതടക്കമുള്ള കാര്യങ്ങൾ സംസ്ഥാന സർക്കാരിന്റെ പരിഗണനയിലാണ്. വീരമൃത്യു വരിച്ച ജവാന്റെ കുടുംബത്തെ സർക്കാർ സംരക്ഷിക്കുമെന്ന് മന്ത്രി ഇ പി ജയരാജൻ വ്യക്തമാക്കിയിരുന്നു. ഈ മാസം 19 ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ വസന്തകുമാറിന്റെ കുടുംബത്തിന് നൽകുന്ന സഹായം സംബന്ധിച്ച് തീരുമാനമുണ്ടാകും.
ദുബൈയിലുള്ള മുഖ്യമന്ത്രി പിണറായി വിജയൻ നാട്ടിൽ തിരിച്ചെത്തിയാലുടൻ വസന്തകുമാറിന്റെ കുടുംബത്തിനാവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും ഇ പി ജയരാജൻ വ്യക്തമാക്കി