ബിനോയ് കോടിയേരിക്കെതിരായ പരാതി;കോടിയേരി ബാലകൃഷ്ണനെ ലക്ഷ്യം വെയ്ക്കുന്നത് ശരിയല്ലെന്ന് മന്ത്രി എ.കെ ബാലൻ.

തെറ്റ് ചെയ്തവർ അനുഭവിക്കുകയല്ലാതെ പാർട്ടിക്ക് യാതൊരു ഉത്തരവാദിത്വവുമില്ലെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ നേരത്തെ പ്രതികരിച്ചിരുന്നു.

0

ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ലക്ഷ്യം വെയ്ക്കുന്നത് ശരിയല്ലെന്ന് മന്ത്രി എ.കെ ബാലൻ. മകന്റെ തെറ്റിന് പിതാവ് ഉത്തരവാദിയല്ല. പിതാക്കൻമാർ ആഗ്രഹിക്കുന്നത് പോലെയല്ല മക്കൾ വളരുന്നത്.

മകനെതിരായ ആരോപണത്തിൽ കോടിയേരിയെയും പാർട്ടിയെയും കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും ബാലൻ വ്യക്തമാക്കി. തെറ്റ് ചെയ്തവർ അനുഭവിക്കുകയല്ലാതെ പാർട്ടിക്ക് യാതൊരു ഉത്തരവാദിത്വവുമില്ലെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ നേരത്തെ പ്രതികരിച്ചിരുന്നു.

You might also like

-