മില്‍മ നാളെ പാല് സംഭരിക്കില്ല
നാളെ പാല് എടുക്കില്ലെന്ന് മാനേജിംഗ് ഡയറക്ടര്‍ കെ.എം വിജയകുമാരന്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി
കോഴിക്കോട്: ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നും പാല് എടുക്കുന്നത് തമിഴ്നാട് നിര്‍ത്തിയതോടെ മില്‍മ വന്‍ പ്രതിസന്ധിയിലായി. ഇതോടെ നാളെ പാല് എടുക്കില്ലെന്ന് മാനേജിംഗ് ഡയറക്ടര്‍ കെ.എം വിജയകുമാരന്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
മാത്രമല്ല മറ്റന്നാള്‍ മുതല്‍ പാല് സംഭരണത്തില്‍ വലിയ ക്രമീകരണം നടത്താനും ഇപ്പോള്‍ എടുക്കുന്നതിന്റെ അളവ് കുറക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്രതിസന്ധി ഘട്ടങ്ങളില്‍ കര്‍ഷകരെ സംരക്ഷിക്കാന്‍ സാധ്യമായ എല്ലാ നടപടികളും കൈക്കൊള്ളുമെന്നും അതിനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്നും മലബാര്‍ മേഖലാ യൂണിയന് ചെയര്മാന് കെ.എസ് മണിയും അറിയിച്ചു.