സ്ഥിരം ആസ്പിരിന്‍ ഉപയോഗിക്കുന്നത് നിര്‍ത്തു ഹാര്‍വാര്‍ഡ് സ്റ്റഡി

40 വയസ്സിന് മുകളിലുള്ള 29 മില്യണ്‍ പേരാണ് ഹൃദ്രോഗത്തിന്റെ ഒരു ലക്ഷണവുമില്ലാതെ ആസ്പിരിന്‍ കഴിക്കുന്നതെന്നും, ഡോക്ടര്‍മാരുടെ യാതൊരു നിര്‍ദ്ദേശവും ഇവര്‍ക്കില്ലെന്നും പറയുന്നു.

0

മില്യണ്‍ കണക്കിനാളുകള്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം പോലുമില്ലാതെ ദിവസവും ആസ്പിരിന്‍ കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമായാല്‍ ഉടനെ നിര്‍ത്തുന്നതാണ് നല്ലതെന്ന് ഹാര്‍വാര്‍ഡ് റിസേര്‍ച്ചേഴ്‌സ് ജൂലായ് 22 തിങ്കളാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കി.

ഹൃദയത്തിന്റെ ആരോഗ്യത്തിന് ഹൃദ്രോഗം പോലും ഇല്ലാത്തവര്‍ ആസ്പരിന്‍ കഴിക്കുന്നത് ശരിയല്ലാ എന്നും സ്റ്റഡി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ഹൃദ്രോഗികളും, പക്ഷാഘാതം സംഭവിച്ചവനും ഹൃദയ സംബന്ധമായ മറ്റു രോഗങ്ങള്‍ ഉണ്ടെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയവര്‍ മാത്രം കുറഞ്ഞ ഡോസില്‍ ആസ്പരിന്‍ കഴിക്കുന്നതിനെ റിപ്പോര്‍ട്ട് എതിര്‍ക്കുന്നില്ല.

40 വയസ്സിന് മുകളിലുള്ള 29 മില്യണ്‍ പേരാണ് ഹൃദ്രോഗത്തിന്റെ ഒരു ലക്ഷണവുമില്ലാതെ ആസ്പിരിന്‍ കഴിക്കുന്നതെന്നും, ഡോക്ടര്‍മാരുടെ യാതൊരു നിര്‍ദ്ദേശവും ഇവര്‍ക്കില്ലെന്നും പറയുന്നു.

ആസ്പിരിന്‍ കഴിക്കുന്നതിനെ കുറിച്ച് ജനങ്ങള്‍ക്ക് പല തെറ്റിദ്ധാരണകളും ഉണ്ടെന്നും റിസെര്‍ച്ച് നടത്തിയ ബെത്ത് ഇസ്രായേല്‍ സീനിയര്‍ ഇന്റേണല്‍ മെഡിസിന്‍ റസിഡന്റ് ഡോ കോളിന്‍ ഒ ബ്രയാന്‍ പറഞ്ഞു. ഡോക്ടര്‍മാര്‍ രോഗികള്‍ക്ക് ഇത് സംബന്ധിച്ച് വ്യക്തമായ നിര്‍ദ്ദേശം നല്‍കണമെന്നും കോളിന്‍ പറഞ്ഞു.

You might also like

-