മോഷ്ടാവാണെന്ന് തെറ്റിദ്ധരിച്ചു വീട്ടുടമസ്ഥന്റെ വെടിയേറ്റ് ടെക്സ്സ പോലീസ് ഓഫീസര്‍ കൊല്ലപ്പെട്ടു.
മിഡില്‍ലാന്റ്(ടെക്‌സസ്): ഹോം സെക്യൂരിററി അലാമിനെ കുറിച്ചു അന്വേഷിക്കാന്‍ എത്തിയ പോലീസ് ഓഫീസറെ മോ്ഷ്ടാവാണെന്ന് തെറ്റിദ്ധരിച്ചു വീട്ടുടമസ്ഥന്‍ വെടിവെച്ചതിനെ തുടര്‍ന്ന് നെയ്തന്‍ ഹിഡില്‍ ബെര്‍ഗ്(28) കൊല്ലപ്പെട്ടു.മാര്‍ച്ച് 5 ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം സെക്യൂരിറ്റി അലാം ലഭിച്ചതിനെ തുടര്‍ന്ന് മൂന്ന് പോലീസ് ഓഫീസര്‍മാരാണ് വീടിനു മുമ്പിലെത്തിയത്.
രണ്ടു ഓഫീസര്‍മാര്‍ കാറിലിരിക്കെ നെയ്തന്‍ വീടിനുമുമ്പിലേക്ക് നടന്നടത്തു. വെടിയുണ്ട ഏല്‍ക്കാതിരിക്കുന്നതിനുള്ള വെസ്റ്റും ഇയാള്‍ ധരിച്ചിരുന്നു.മുന്‍വശത്തെ വാതില്‍ തുറന്ന് ഉടനെ കാറിലിരുന്നവര്‍ തങ്ങള്‍ പോലീസ് ഓഫീസരാണെന്ന് ഉറക്കെ വിളിച്ചു പറഞ്ഞുവെങ്കിലും വീട്ടുടമസ്ഥന്‍ ശ്രദ്ധിച്ചില്ല. തോക്കില്‍ നിന്നും ചീറി പാഞ്ഞ വെടിയുണ്ട വെസ്‌ററിനു തൊട്ടുമുകളിലാണ് തറച്ചത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവത്തില്‍ വീട്ടുടമസ്ഥനെ (ഡേവിഡ് ചാള്‍സ്) അറസ്റ്റു ചെയ്തു. 75,000 ഡോളറിന്റെ ജാമ്യം അനുവദിച്ചു. മിഡ് ലാന്റ് സിറ്റി പോലീസിന്റെ 31 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഡ്യൂട്ടിക്കിടയില്‍ പോലീസ് ഓഫീസര്‍ കൊല്ലപ്പെടുന്നത്.
ചൊവ്വാഴ്ച്ച ഉച്ചതിരിഞ്ഞ് നെയ്തന്റെ മൃതദേഹം ഫോര്‍ട്ട് വര്‍ത്തില്‍ എത്തിച്ചു. അഞ്ചു വര്‍ഷത്തെ സേവനമാണ് ഇയാള്‍ക്കുണ്ടായിരുന്നത്.