11000 തടവുകാർക്ക് താല്‍ക്കാലിക മോചനം പ്രഖ്യപിച്ചു മഹാരാഷ്ട്ര സർക്കാർ

മഹാരാഷ്ട്രയില്‍ അമ്പത് ജയിലുകളിലായി ആകെ 36000 തടവുകാരാണുള്ളത്. ഇതില്‍ ഏതാണ്ട് മൂന്നിലൊന്നു വിഭാഗം പേരെയാണ് താല്‍ക്കാലികമായി വിട്ടയക്കുന്നത്

0

മുംബൈ ::സംസ്ഥാനത്ത് കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയില്‍ 11000 തടവുകാരെ താല്‍ക്കാലിക മോചനം പ്രഖ്യപിച്ചു. മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖാണ് ഇക്കാര്യം അറിയിച്ചത്. കൊറോണ വൈറസ് അതിവേഗത്തില്‍ പടരുന്നത് ജയിലുകളില്‍ ഗുരുതര സാഹചര്യം സൃഷ്ടിക്കുന്നത് തടയാനാണ് നടപടി.മഹാരാഷ്ട്രയില്‍ അമ്പത് ജയിലുകളിലായി ആകെ 36000 തടവുകാരാണുള്ളത്. ഇതില്‍ ഏതാണ്ട് മൂന്നിലൊന്നു വിഭാഗം പേരെയാണ് താല്‍ക്കാലികമായി വിട്ടയക്കുന്നത്. ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചവരെയാണ് വിട്ടയക്കുന്നത്.

വിചാരണതടവുകാരും അടിയന്തര പരോളിന് അര്‍ഹയതുള്ളവരുമാണ് ഇക്കൂട്ടത്തില്‍ വലിയൊരു ശതമാനമെന്നാണ് മുതിര്‍ന്ന ജയില്‍ ഒഫീഷ്യല്‍ അറിയിക്കുന്നത്.ഭീകരവാദ കേസുകളിലും ഗുരുതര സാമ്പത്തിക കുറ്റങ്ങളിലും ഉള്‍പെട്ടവരെ വിട്ടയക്കുന്നില്ല. ജയിലുകളിലെ തടവുകാരുടെ ആധിക്യം കുറക്കാന്‍ നടപടിയെടുക്കണമെന്ന സുപ്രീംകോടതി നിര്‍ദേശത്തെ പിന്‍പറ്റിയാണ് നടപടിയെന്നാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ വിശദീകരണം. സര്‍ക്കാര്‍ തലത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷമായിരുന്നു തീരുമാനം.

45 ദിവസത്തേക്കാണ് ഇവരെ ആദ്യം വിട്ടയക്കുക. 1897ലെ പകര്‍ച്ചവ്യാധി നിയമം അപ്പോഴും നിലവിലുണ്ടെങ്കില്‍ ഇത് അടുത്ത 30 ദിവസത്തേക്ക് കൂടി ഇവരുടെ സ്വാതന്ത്ര്യം നീളും. ഇതിന് ശേഷം തടവുകാര്‍ ജയിലുകളിലേക്ക് മടങ്ങിവരണമെന്ന നിബന്ധനയിലാണ് വിട്ടയക്കുന്നത്. ഇന്ന് മുതല്‍ തടവുകാരെ വിട്ടയക്കാനുള്ള നടപടികള്‍ ആരംഭിക്കും. കോടതികളില്‍ ഹാജരാക്കുന്നത് അടക്കമുള്ള നടപടികള്‍ക്ക് ശേഷം ഒരാഴ്ച്ചക്കുള്ളില്‍ 11000 തടവുകാര്‍ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

You might also like

-