കോവിഡ് മഹാരാഷ്ട്രയിൽ പടരുന്നു സംസ്ഥാനം സൈനിക സഹായം തേടി

മുംബൈയിൽ 25 പേർ മരിച്ചത് ഉൾപ്പെടെ സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 44 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത് .

0

ഡൽഹി: മഹാരാഷ്ട്രയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,602 പുതിയ കോവിഡ് 19 കേസുകളാണ് മഹാരാഷ്ട്രയിൽ സ്ഥിരീകരിച്ചത്. ഇതോടെ, മഹാരാഷ്ട്രയിൽ മാത്രം കോവിഡ് ബാധിച്ചവരുടെ എണ്ണം 27,524 ആയി.

മുംബൈയിൽ 25 പേർ മരിച്ചത് ഉൾപ്പെടെ സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 44 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത് . കോവിഡ് 19 ബാധിച്ച് മഹാരാഷ്ട്രയിൽ ഇതുവരെ മരിച്ചത് 1,029 പേരാണ്. ബുധനാഴ്ച 1,495 പേർക്കാണ് മഹാരാഷ്ട്രയിൽ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതിനിടയിൽ 512 പേർ രോഗം ഭേദമായി ആശുപത്രികളിൽ നിന്ന് മടങ്ങി.
കഴിഞ്ഞ 13 ദിവസത്തിനിടയിൽ മഹാരാഷ്ട്രയിലെ കോവിഡ് ബാധിതരുടെ എണ്ണം ഇരട്ടിലേറെയായി. ഈ സാഹചര്യത്തിൽ സായുധ പൊലീസിന്റെ സഹായം തേടിയിരിക്കുകയാണ് മഹാരാഷ്ട്ര. രാപകലില്ലാതെ അദ്ധ്വാനിക്കുന്ന സംസ്ഥാന പൊലീസിന് വിശ്രമം നൽകാനാണ് 2000 കേന്ദ്ര സായുധപൊലീസ് അംഗങ്ങളെ അയയ്ക്കണമെന്ന്സംസ്ഥാന മുഖ്യമന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെട്ടു

മഹാരാഷ്ട്രയില്‍ ഇതുവരെ 1001 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നിലവില്‍ 851പേര്‍ ചികിത്സയിലാണ്. 142പേര്‍ക്ക് രോഗം ഭേദമായി. എട്ടുപേര്‍ മരിച്ചു.രോഗബാധിതരില്‍ 107 ഉന്നത ഉദ്യോഗസ്ഥരുമുണ്ട്. ഇതില്‍ 89പേര്‍ ചികിത്സയിലാണ്. 18പേര്‍ രോഗമുക്തരായി. സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളും വര്‍ദ്ധിക്കുകയാണ്. 218 തവണ പൊലീസിനു നേരെ ആക്രമണമുണ്ടായി. 770പേരെ അറസ്റ്റ് ചെയ്തു

You might also like

-