മഹാരാഷ്ട്രയില്‍ കൊവിഡ് 19 ബാധിതരുടെ എണ്ണം 1,895ലെത്തി24 മണിക്കൂറില്‍ മുംബൈ ധാരാവിയില്‍ മാത്രം 15 പുതിയ കൊവിഡ്
4 മണിക്കൂറില്‍ മുംബൈ ധാരാവിയില്‍ മാത്രം 15 പുതിയ കൊവിഡ് കേസുകള്‍ കൂടി വന്നിട്ടുണ്ട്. ഒരു ദിവസത്തിനിടെ മുംബൈയില്‍ 43 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
മുംബൈ :രാജ്യത്തെ ഞെട്ടിച്ച് മഹാരാഷ്ട്രയില്‍ കൊവിഡ് 19 ബാധിതരുടെ എണ്ണം 1,895ലെത്തി. ഇന്ന് ഉച്ചവരെയുള്ള കണക്കാണിത്. 134 പുതിയ കേസുകളാണ് ഇന്ന് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. ഇതില്‍ 113 എണ്ണം മുംബൈയിലാണ്.ഇന്ന് റായിഗഡ്, അമരാവതി, ഭിവണ്ടി, പിംപരി-ചിംചവഡ് എന്നിവിടങ്ങളില്‍ ഓരോ ആളുകൾക്ക് രോഗം സ്ഥിരീകരിച്ചു. പൂനെയില്‍ നാലുപേര്‍ക്കും മീരാ ഭായംദറില്‍ ഏഴുപേര്‍ക്കും രോഗം കണ്ടെത്തി. നവി മുംബൈയിലും താനെയിലും വസയി വിരാറിലും രണ്ടുപേര്‍ക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 24 മണിക്കൂറില്‍ മുംബൈ ധാരാവിയില്‍ മാത്രം 15 പുതിയ കൊവിഡ് കേസുകള്‍ കൂടി വന്നിട്ടുണ്ട്. ഒരു ദിവസത്തിനിടെ മുംബൈയില്‍ 43 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, രാജ്യത്ത് കൊവിഡ് മരണം 273 ആയി. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 8356 പേര്‍ക്കാണ്. 24 മണിക്കൂറില്‍ പുതിയ 909 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുകയും 34 പേർ മരിക്കുകയും ചെയ്തു.ഡല്‍ഹിയിൽ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 42 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 20 മലയാളികളും ഉള്‍പ്പെടും. കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ഡല്‍ഹിയിലെ 33 പ്രദേശങ്ങള്‍ അതീവ നിയന്ത്രണ മേഖലകളായി പ്രഖ്യാപിച്ചു.രാജ്യത്ത് 24 മണിക്കൂറിനിടെ 34 കോവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. 273 പേര്‍ ഇതുവരെ മരിച്ചു. 909 പേര്‍ക്ക്‍ കൂടി രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.