മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. ഗവർണർ ഭഗത് സിങ് കോഷ്യാരി, ശിവസേന കോടതിയിലേക്ക്
സര്‍ക്കാര്‍ രൂപവല്‍ക്കരണത്തിന് അവകാശവാദം ഉന്നയിക്കാന്‍ ഇന്ന് വൈകിട്ട് എട്ടര വരെയാണ് ഗവര്‍ണര്‍ എന്‍.സി.പിക്ക് സമയം നല്‍കിയിരുന്നത്. ഇതു മറികടന്നാണ് ബി.ജെ.പിക്ക് സഹായിക്കാൻ ഗവര്‍ണറുടെ രാഷ്‌ട്രപതി ഭരണത്തിന് ശിപാര്‍ശചെയ്തത്
മുംബൈ :മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിഗവര്‍ണര്‍. നിലവിൽ മറ്റു വഴികളില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിന് ഗവർണർ ഭഗത് സിങ് കോഷ്യാരി റിപ്പോർട്ട് നൽകിയിരുന്നു. സര്‍ക്കാര്‍ രൂപവല്‍ക്കരണത്തിനുള്ള നീക്കങ്ങള്‍ ശിവസേനയും എന്‍.സി.പിയും ശക്തിപ്പെടുത്തിയ വേളയിലായിലാണ് രാഷ്ട്രപതിയുടെ തീരുമാനം.
ഭരണത്തിന് ശിപാര്‍ശചെയ്തത് . ബി.ജെ.പിയുമായി തെറ്റിപ്പിരിഞ്ഞാണ് ശിവസേന എന്‍.സി.പിയുമായി കൂട്ടുചേര്‍ന്ന് സംസ്ഥാനത്ത് സര്‍ക്കാറുണ്ടാക്കാന്‍ ശ്രമിച്ചിരുന്നത്. ഗവർണറുടെ നടപടിയെ ചോദ്യം ചെയ്തു ശിവസേന സുപ്രിം കോടതിയിൽ ഹർജിനൽകി സർക്കാർ രൂപീകരണത്തിനു ഗവർണർ കൂടുതൽ സമയം നൽകിയില്ലെന്നു കാട്ടി ശിവസേന സുപ്രീംകോടതിയെ സമീപിച്ചത് . ബി.ജെ.പിക്ക് 48 മണിക്കൂർ സമയമാണ് അനുവദിച്ചത്. എന്നാൽ ശിവസേനയ്ക്ക് 24 മണിക്കൂർ മാത്രമാണ് അനുവദിച്ചതെന്നും ഗവർണറുടെ നടപടി വിവേചനപരമാണെന്നും ശിവസേന ഹർജിയിൽ ആരോപിക്കുന്നു