കോവിഡ് കാലത്ത് രേഖകളില്ലാത്ത കുടിയേറ്റക്കാരെ നാടുകടത്തി അമേരിക്ക
6300 കുടിയേറ്റക്കാരെ അമേരിക്ക അവരവരുടെ നാടുകളിലേക്കു തിരിച്ചയച്ചെന്നാണു റിപ്പോര്‍ട്ട്
വാഷിംഗ്ടണ്‍: അമേരിക്ക കോവിഡ് കാലത്ത് രേഖകളില്ലാത്ത കുടിയേറ്റക്കാരെ നാടുകടത്തി. മെക്സിക്കോ അതിര്‍ത്തിയില്‍ കഴിഞ്ഞിരുന്ന കുടിയേറ്റക്കാരെയാണ് അമേരിക്ക അടിയന്തര നിയമങ്ങള്‍ ഉപയോഗിച്ചു നാടുകടത്തിയത്.കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കുന്നതിനായാണ് ഈ നീക്കങ്ങളെന്നാണ് ഔദ്യോഗിക വിശദീകരണം. കുടിയേറ്റക്കാരെ പുറത്താക്കാന്‍ മാര്‍ച്ച് 21-ന് ആരോഗ്യ വകുപ്പ് കുടിയേറ്റ വിഭാഗത്തിന് അനുമതി നല്‍കിയിരുന്നു.6300 കുടിയേറ്റക്കാരെ അമേരിക്ക അവരവരുടെ നാടുകളിലേക്കു തിരിച്ചയച്ചെന്നാണു റിപ്പോര്‍ട്ട്.