ടെക്സസ്–മെക്സിക്കോ അതിർത്തിയിൽ 19 മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ

സംഭവ സ്ഥലത്ത് വെടിയുണ്ടകൾ ഒന്നും കണ്ടെത്താതിരുന്നതിനാൽ മറ്റ് എവിടെയോ വച്ച് കൊലപ്പെടുത്തി വാഹനങ്ങളിൽ മൃതദേഹങ്ങൾ ഇട്ടതിനുശേഷം ഈ പ്രദേശത്തുകൊണ്ടുവന്ന് തീയിട്ടതാകാം എന്നാണ് പൊലീസിന്റെ നിഗമനം

0

റിയൊഗ്രാന്റി ∙ ടെക്സസ് – മെക്സിക്കോ അതിർത്തിയിലുള്ള റിയൊഗ്രാന്റി ടൗണിനു സമീപം കത്തികരിഞ്ഞ 19 മൃതദേഹങ്ങൾ കണ്ടെടുത്തതായി റ്റാമിലുപ്സ സ്റ്റേറ്റ് പ്രൊസിക്യൂട്ടേഴ്സ് ഓഫീസ് ശനിയാഴ്ച അറിയിച്ചു.
രണ്ടു വാഹനങ്ങൾക്കു തീ പിടിച്ചിരിക്കുന്നുവെന്ന് വിവരം ലഭിച്ചതനുസരിച്ചാണ് പൊലീസ് സംഭവസ്ഥലത്തെത്തിയത്. വാഹനത്തിലെ തീ അണച്ചപ്പോൾ ഒരു വാഹനത്തിൽ 4 പേരുടെയും, മറ്റൊന്നിൽ 15 പേരുടെയും മൃതദേഹങ്ങൾ കണ്ടെടുക്കുകയായിരുന്നു. കത്തികൊണ്ടിരുന്ന വാഹനങ്ങളിലുള്ള എല്ലാവർക്കും വെടിയേറ്റിരുന്നുവെന്നും പൊലീസ് പറഞ്ഞു.

സംഭവ സ്ഥലത്ത് വെടിയുണ്ടകൾ ഒന്നും കണ്ടെത്താതിരുന്നതിനാൽ മറ്റ് എവിടെയോ വച്ച് കൊലപ്പെടുത്തി വാഹനങ്ങളിൽ മൃതദേഹങ്ങൾ ഇട്ടതിനുശേഷം ഈ പ്രദേശത്തുകൊണ്ടുവന്ന് തീയിട്ടതാകാം എന്നാണ് പൊലീസിന്റെ നിഗമനം. ഗ്വാട്ടിമാലയിൽ നിന്നുള്ളവരായിരിക്കാം കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക വിവരങ്ങൾ നൽകുന്ന സൂചന.
മയക്കു മരുന്നു വിൽപന സംഘങ്ങളുടെ കേന്ദ്രമാണു സംഭവം നടന്ന സ്ഥലം. ഈ വർഷം ജനുവരിയിൽ മാത്രം കൊല്ലപ്പെട്ടവർ 21 ആയി. അതേ സമയം മെക്സിക്കൻ ആർമി ഇതേ സ്ഥലത്ത് പതിനൊന്ന് ക്രിമിനൽ അംഗങ്ങളെ വെടിവച്ചു കൊന്നിരുന്നു.

You might also like

-