മെസിയുടെ ജഴ്‌സിയും ചിത്രങ്ങളും കത്തിക്കാന്‍ ആഹ്വാനം
മത്സരം ഇസ്രയേല്‍ പലസ്തീനെതിരായ രാഷ്ട്രിയനേട്ടത്തിനുപയോഗിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പലസ്തീന്‍ അസോസിയേഷന്റെ നീക്കം
ലോകകപ്പിന് മുന്നോടിയായി ഇസ്രയേലിനെതിരെ മത്സരക്കാനൊരുങ്ങുന്ന അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസിക്ക് പലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ ഭീഷണി.
ഇസ്രായേലിന്റെ എഴുപതാം വാര്‍ഷികത്തോടനുബന്ധിച്ച് ശനിയാഴ്ച ജറുസലേമിലെ ടെഡി കൊല്ലേക് സ്റ്റേഡിയത്തില്‍ ഇസ്രയേലിനെതിരെ ബൂട്ട് കെട്ടിയാല്‍ മെസിയുടെ ജഴ്‌സിയും ചിത്രങ്ങളും കത്തിക്കണമെന്ന് പലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ മേധാവ് ജിബ്രീല്‍ റജൗബ് ഔദ്യോഗികമായി ആവശ്യപ്പെട്ടു.ഇതോടെ പതിറ്റാണ്ടുകള്‍ പിന്നിട്ട ഇസ്രയേല്‍-പലസ്തീന്‍ ഏറ്റുമുട്ടല്‍ കളിക്കളത്തിലേക്കും വ്യാപിക്കുകയാണ്.
മെസിയുടെ അര്‍ജന്റീനയുമായുള്ള മത്സരം ഇസ്രയേല്‍ പലസ്തീനെതിരായ രാഷ്ട്രിയനേട്ടത്തിനുപയോഗിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പലസ്തീന്‍ അസോസിയേഷന്റെ നീക്കം.ഇക്കാര്യം ചൂണ്ടിക്കാട്ടി ജിബ്‌രീല്‍ റജൗബ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ തലവന്‍ ക്ലോഡിയോ ടാപ്പിയക്ക് കത്തയക്കുകയും ഫിഫയേയും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയെ സമീപിക്കുകയും ചെയ്തിരുന്നു.സൗഹൃദമെന്തെന്നറിയാത്ത രാജ്യമാണ് ഇസ്രയേലെന്നും അതുകൊണ്ട് തന്നെ ഇസ്രയേലിനെതിരെ കളിക്കരുതെന്നും പലസ്തീനിലെ ആരാധകര്‍ മെസിയോടും അഭ്യര്‍ത്ഥിച്ചിരുന്നു. ഈ ആവശ്യമുന്നയിച്ച് ‘നത്തിങ്ങ് ഫ്രണ്ട് ലി’ എന്ന ഹാഷ് ടാഗില്‍ സോഷ്യല്‍ മീഡിയ കാംപെയിനും നടന്നിരുന്നു