പഴയ വാറ്റ് വ്യാപാരികളെ പീഡിപ്പിക്കുന്നു കടകളടച്ച് പണിമുടക്ക്

തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിലേക്കും മറ്റ് ജില്ലകളില്‍ കലക്ട്രേറ്റിലേക്കും പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തും

0

തിരുവനന്തപുരം :പഴയ വാറ്റ് നിയമത്തിന്റെ പേരില്‍ പീഡിപ്പിക്കുന്നുവെന്നാരോപിച്ചു വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേത്യത്വത്തില്‍ സംസ്ഥാനത്ത് വ്യാപാരികള്‍ ഇന്ന് കടകളടച്ച് പണിമുടക്കും. .തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിലേക്കും മറ്റ് ജില്ലകളില്‍ കലക്ട്രേറ്റിലേക്കും പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തും.പഴയ വാറ്റ് നിയമത്തിന്റെ പേരില്‍ അര ലക്ഷത്തോളം വ്യാപാരികളെ സര്‍ക്കാര്‍ പീഡിപ്പിക്കുന്നുവെന്നാരോപിച്ചാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ കടകളടച്ച് പണിമുടക്കുന്നത്. സമരം നടത്തിയിട്ടും സര്‍ക്കാര്‍ മുന്‍ നിലപാടുമായി മുന്നോട്ട് പോയാല്‍ പലരും കച്ചവടം അവസാനിപ്പിക്കേണ്ടി വരുമെന്നാണ് നേതാക്കള്‍ പറയുന്നത്.സര്‍ക്കാര്‍ പിന്നോട്ടില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്കിലേക്കും കടക്കും.

 

You might also like

-