ഡാളസിൽ പി. നാരായണന്‍ കുട്ടി നായര്‍ അനുസ്മരണ സമ്മേളനം മെയ് 12 ഞായർ 4 മണിക്
ഡാലസ്: ഡാലസ് കേരള അസോസിയേഷന്‍ പ്രസിഡന്റ്, പബ്ലിക്കേഷന്‍ ഡയറക്ടര്‍, വൈസ് പ്രസിഡന്റ് , ഡാലസില്‍ നടന്ന ഫൊക്കാന നാഷണല്‍ കമ്മിറ്റയംഗം തുടങ്ങിയ വിവിധ തസ്തികകളില്‍ സ്തുത്യര്‍ഹ സേവനം അനുഷ്ഠിച്ചു മൺമറഞ്ഞ പി. നാരായണന്‍ കുട്ടി നായര്‍ അനുസ്മരണ സമ്മേളനം ഡാലസ് കേരള അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഗാർലണ്ടിലുള്ള അസോസിയേഷൻ കോൺഫ്രൻസ് ഹാളിൽ മെയ് 12 ഞായർ വൈകീട്ട് 4 മണിക് സംഘടിപ്പിക്കുന്നു.
.
ഏപ്രില്‍ 5 വെള്ളിയാഴ്ച ന്യൂയോര്‍ക്കിൽ അന്തരിച്ച നാരായണന്‍ കുട്ടി നായര്‍ മലപ്പുറം പെരിന്തല്‍മണ്ണ് ആനമങ്ങാട് പുത്തൂര്‍കുന്നത്ത് നാരായണന്‍ എമ്പ്രാന്തിരിയുടെയും ലക്ഷമിക്കുട്ടി നായരുടെയും മകനും കേരള നിയമസഭാ സ്പീക്കര്‍ ശ്രീരാമകൃഷ്ണൻറെ മാതൃ സഹോദരനുമാണ് .പരേതയായ രാജമ്മ നായരാണ് ഭാര്യ. മക്കള്‍ അനിതാ നായര്‍, വിനീതാ നായര്‍..കറ തീർന്ന മനുഷ്യസ്‌നേഹിയും സാംസ്‌ക്കാരിക പ്രവര്‍ത്തകനും സാഹിത്യകാരനും ഭാഷാസ്‌നേഹിയും എഴത്തുകാരനുമായിരുന്നു നാരായണന്‍ കുട്ടി നായര്‍.കേരളീയ ക്ഷേത്രകലകളെ സ്‌നേഹിച്ചിരുന്ന അദേഹമാണ് ഡാലസ് സാംസ്‌ക്കാരിക വേദിയില്‍ ആദ്യമായി ഓട്ടന്‍ തുള്ളല്‍ അവതരിപ്പിച്ചത്.
1964ല്‍ ഡല്‍ഹിയിലെത്തിയ എന്‍.കെ.പി നായര്‍ ഡല്‍ഹി മലയാളി അസോസിയഷന്‍, കേരള ക്ലബ് തുടങ്ങിയ സാംസ്‌ക്കാരിക സംഘടനകളുടെ നേതൃത്വപരമായ പദവികള്‍ വഹിച്ചുകൊണ്ട് സ്തുത്യര്‍മായ സേവനം അര്‍പ്പിച്ചിട്ടുണ്ട്. ഉപരി പഠനാര്‍ത്ഥം 1968-ല്‍ കാനഡയിലേക്കു കുടിയേറിയ അദേഹം 1972ല്‍ ഡിട്രോയിറ്റിലേക്കും തുടര്‍ന്ന് ഡാലസിലേക്കും താമസം മാറ്റി.
പ്രവാസി മലയാളികളുടെ കുട്ടികള്‍ക്കായി മലയാളം ക്ലാസുകള്‍ ആരംഭിച്ച അദേഹം സാമുഹ്യ പ്രതിബദ്ധതയുള്ള എഴുത്തുകാരന്‍ കുടിയായിരുന്നു. വെറുതെ ഒരു യാത്രക്കാരന്‍ എന്ന അദേഹത്തിന്റെ ചെറുകഥാ സമാഹാരം പ്രവാസികളായ മനുഷ്യരുടെ എകാന്തതയും ജീവിതബന്ധങ്ങളുടെ ആഴത്തിലുള്ള തിരസ്‌ക്കരണവും അതിന്റെ വേദനകളും പ്രതിപാദിക്കുന്നു. അമേരിക്കയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഈ കഥകള്‍ക്കു മലയാളവേദി അന്താരാഷ്ട്ര പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്.
ഡാലസ് കേരള ഹിന്ദു സൊസൈറ്റിക്കു രൂപം നല്‍ക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചിട്ടുള്ള ശ്രീ. എന്‍.കെ.പി നായര്‍ 1996-ല്‍ ഡാലസില്‍ നടന്ന ഫൊക്കാന നാഷണല്‍ കമ്മിറ്റയംഗവും പ്രമൂഖ സംഘാടകനുമായിരുന്നു. യുവാക്കളായ സാഹിത്യകാരന്മാരെയും കലാകാരന്മാരെയും ഏറെ പ്രോത്‌സാഹിപ്പിച്ച അദേഹം അമേരിക്കയിലെ എഴുത്തുകാരുടെ സംഘടനയായ ലാനയുടെ രൂപീകരണത്തിലും പങ്കു വഹിച്ചിട്ടുണ്ട്. ടെക്‌സസിലെ മലയാളി സമുഹത്തിന്റെ വിവിധ നിലകളില്‍ നിറഞ്ഞു നിന്നിരുന്ന എന്‍.കെ.പി നായര്‍ ഡാലസ് ലിറ്റററി സൊസൈറ്റിയുടെ പ്രമൂഖ പ്രവര്‍ത്തകനും സംഘടിതാവുമായിരുന്നു.
ഏപ്രില്‍ 9 ന് ന്യുയോര്‍ക്ക് ബ്രുക്കിലിന്‍ ഡാനിയേല്‍ ജെ. സൂഫര്‍ ഫ്യൂണറല്‍ ഹോമില്‍ സംസ്‌ക്കാര കര്‍മ്മങ്ങളും തുടര്‍ന്ന ഗ്രീന്‍വുഡ് സെമിട്രിയിലാണ് ക്രിമേഷനും നടത്തിയതിനുശേഷം കേരളത്തിൽ ചിതാഭസ്മം നിമഞ്ജനം നടത്തി തിരികെയെത്തിയ മക്കളും അനുസ്മരണ സമ്മേള നത്തിൽ പങ്കെടുക്കുമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു .ഡല്ലാസ് ഫോർട്ട് വർത്തു മെട്രോപ്ലെക്സിലെ എല്ലാവരെയും അനുസ്മരണ സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് റോയ് കൊടുവത്ത, സെക്രട്ടറി ഡാനിയൽ കുന്നേൽ എന്നിവർ അറിയിച്ചു .