പദവിയും പതാകയും പുന:സ്ഥാപിക്കുന്നത് വരെ ജമ്മു കശ്മീരിൽ ദേശീയ പതാക ഉയർത്തില്ല .മെഹബൂബ മുഫ്തിക്കെതിരേ രാജ്യദ്രോഹ കുറ്റത്തിന് കേസ്

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 121, 151,153 എ, 295,298, 504,505 എന്നീ വകുപ്പുകള്‍ പ്രകാരമാണ് മെഹ്ബൂബയ്‌ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. ‘കള്ളന്‍മാര്‍ നമ്മുടെ പതാക തട്ടിയെടുത്തു’ എന്ന് മെഹ്ബൂബ പറഞ്ഞത് വര്‍ഗീയ വിദ്വേഷം പരത്താന്‍ കാരണമാകും. ജമ്മു കശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്ന് വരുത്തിത്തീര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് മെഹ്ബൂബയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്നും വിനീത് ജിണ്ഡലിന്റെ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

0

ഡല്‍ഹി:മുന്‍ ജമ്മു കശ്മീര്‍‍ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹബൂബ മുഫ്തിക്കെതിരേ രാജ്യദ്രോഹ കുറ്റത്തിന്‌ കേസെടുക്കണമെന്ന് ബി.ജെ.പി. കശ്മീരിന്‍റെ പ്രത്യേക പദവിയും പതാകയും പുന:സ്ഥാപിക്കുന്നത് വരെ ജമ്മു കശ്മീരിൽ ദേശീയ പതാക ഉയർത്തില്ലെന്ന മെഹബൂബ മുഫ്തിയുടെ പരാമര്‍ശത്തിലാണ് ബി.ജെ.പി കശ്മീര്‍ ഘടകത്തിന്‍റെ പ്രതികരണം. 14 മാസം നീണ്ട വീട്ടു തടങ്കലില്‍ നിന്ന് മോചിതയായ ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുമ്പോഴായിരുന്നു മെഹബൂബയുടെ പരാമര്‍ശം.
സുപ്രീം കോടതി അഭിഭാഷകനായ വിനീത് ജിണ്ഡലാണ് ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്ക് മുന്‍പാകെ പരാതി നല്‍കിയത്. മെഹ്ബൂബയുടെ പരാമര്‍ശം തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യ ഗവണ്‍മെന്റിനെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും പരാതിയില്‍ പറയുന്നു

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 121, 151,153 എ, 295,298, 504,505 എന്നീ വകുപ്പുകള്‍ പ്രകാരമാണ് മെഹ്ബൂബയ്‌ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. ‘കള്ളന്‍മാര്‍ നമ്മുടെ പതാക തട്ടിയെടുത്തു’ എന്ന് മെഹ്ബൂബ പറഞ്ഞത് വര്‍ഗീയ വിദ്വേഷം പരത്താന്‍ കാരണമാകും. ജമ്മു കശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്ന് വരുത്തിത്തീര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് മെഹ്ബൂബയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്നും വിനീത് ജിണ്ഡലിന്റെ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, മെഹ്ബൂബയുടെ വിവാദ പരാമര്‍ശത്തിനെതിരെ ബിജെപി രംഗത്തെത്തി. രാജ്യവിരുദ്ധ പ്രസ്താവന നടത്തിയ മെഹ്ബൂബയെ അറസ്റ്റ് ചെയ്യണമെന്ന് ജമ്മു കശ്മീരിലെ ബിജെപി അദ്ധ്യക്ഷന്‍ രവീന്ദര്‍ റെയ്‌ന ആവശ്യപ്പെട്ടു. കശ്മീരില്‍ ഇനി ഒരു പതാക മാത്രമെ ഉയരുകയുള്ളൂ എന്നും അത് ഇന്ത്യയുടെ ദേശീയ പതാകയായിരിക്കുമെന്നും പറഞ്ഞ രവീന്ദര്‍ റെയ്‌ന രാജ്യത്തിനും ത്രിവര്‍ണ പതാകയ്ക്കും വേണ്ടി ജീവന്‍ ത്യജിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും വ്യക്തമാക്കി.

You might also like

-