മാണിയുടെ സീറ്റ് നിക്ഷേധം പിജെ ജോസഫിന്റെ വീട്ടിൽ ഗ്രൂപ്പ് ചർച്ച

ജോസഫ്ന്റെ മനസാക്ഷി സൂക്ഷിപ്പുകാരായ നേതാക്കളാണ് ജോസെഫിന്റെ വീട്ടിൽ കുടിയിട്ടുള്ളത്, ലോക്സഭാ തെരഞ്ഞെടുപ്പിൽ പി ജെ ജോസഫിന്റെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലി കേരള കോൺഗ്രസിൽ വിവാദം കൊഴുക്കെയാണ് യോഗം..ജോസഫിന് സീറ്റു നൽകുന്നതിനെതിരെ കേരള കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയാണ് പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്

0

തൊടുപുഴ : കോട്ടയത്തു പി ജെ ജോസഫ്ന് നിക്ഷേധിച്ച പശ്ചാത്തലത്തിൽ ഭാവിതീരുമാനിക്കാൻ പുറപ്പുഴ പിജെ ജോസഫിന്റെ വീട്ടിൽ ഗ്രൂപ്പ് ചർച്ച.നടക്കുന്നു ജോസഫ് വിഭാഗം നേതാക്കളാണ് യോഗത്തിൽ പങ്കെടുക്കുന്നത്. മോൻസ് ജോസഫും ടി യു കുരുവിളയും ഇടുക്കിയിലെ നേതാക്കളും യോഗത്തിൽ പങ്കെടുക്കുന്നണ്ട്.ജോസഫ്ന്റെ മനസാക്ഷി സൂക്ഷിപ്പുകാരായ നേതാക്കളാണ് ജോസെഫിന്റെ വീട്ടിൽ കുടിയിട്ടുള്ളത്, ലോക്സഭാ തെരഞ്ഞെടുപ്പിൽ പി ജെ ജോസഫിന്റെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലി കേരള കോൺഗ്രസിൽ വിവാദം കൊഴുക്കെയാണ് യോഗം..ജോസഫിന് സീറ്റു നൽകുന്നതിനെതിരെ  മാണിയുടെ ആശീർവാദത്തോടെ കേരള കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയാണ് പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്. മാണി വിഭാഗത്തിൽ നിന്നുള്ളവർ വരണമെന്നാണ് പ്രവർത്തകരുടെ പൊതുവികാരമെന്ന് ജില്ലാ കമ്മിറ്റി പ്രസിഡന്റ് സണ്ണി തെക്കേടം പറഞ്ഞു.

പാർട്ടി ചെയർമാന് മുന്നിൽ ഒരുപാട് സമ്മർദ്ദങ്ങളുണ്ട്. മാണി വിഭാഗത്തിനാണ് നിലവിൽ സീറ്റുള്ളത്. അത് തുടരണമെന്നാണ് ജില്ലാ ഭാഗവാഹികളുടെ അഭിപ്രായം. പ്രവർത്തകരുടെ പൊതുവികാരം പാർട്ടി മനസിലാക്കണം. സീറ്റ് മാണി വിഭാഗത്തിന് അവകാശപ്പെട്ടതാണ്. അത് തുടരണം. പാർട്ടി അണികളുടെ വികാരം ചെയർമാനെ അറിയിക്കുമെന്നും സണ്ണി തെക്കേടം കൂട്ടിച്ചേർത്തു.തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന ആവശ്യം വെളിപ്പെടുത്തി പി ജെ ജോസഫ് പല തവണ രംഗത്തെത്തിയിരുന്നു. സ്ഥാനാർത്ഥിത്വം സ്വയം പ്രഖ്യാപിച്ചാണ് പി ജെ ജോസഫ് രംഗത്തെത്തിയതെന്ന് കേരള കോൺഗ്രസ് മാണി ഗ്രൂപ്പിൽ വിമർശനം ഉയർന്നിരുന്നു. ജോസഫിന് കോട്ടയത്ത് അണികൾ കുറവാണെന്നും മാണി വിഭാഗം പറയുന്നു. ഇന്നലെ ചേർന്ന കേരള കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റിയിൽ ജോസഫിനെതിരെ വിമർശനം ഉയർന്നിരുന്നു. എന്നാൽ സീറ്റവേണമെന്ന നിലപാടിൽ ജോസഫ് ഉറച്ചു നിൽക്കുകയായിരുന്നു.

You might also like

-