മനീതിസംഘം പമ്പയിൽ എത്തിയത് കേരളാപോലീസിന്റെ അകമ്പടിയിൽ ശബരിമലയിൽ ദർശനം നടത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണും
തമിഴ് നാട്ടിൽ നിന്നും കേരളാപോലീസിന്റ സുരക്ഷയിലാണ് പമ്പയിൽ വരെ മാണി സന്ഘം എത്തിയത്
ചെന്നൈ :ശബരിമലയില്‍ ഭഗതരായ യുവതികളെ പ്രവേശിപ്പിക്കണമെന്നവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണുമെന്ന് തമിഴ്‌നാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മനിതി സംഘടന നേതാവ്സെല്‍വി പറഞ്ഞു . മണ്ഡലകാലത്തു തന്നെ ശബരിമല കയറണമെന്ന നിര്‍ബന്ധമില്ല. അതിനായി അല്‍പം കാത്തിരിക്കാന്‍ തയാറാണെന്നും മനിതിക്കാര്‍ വ്യക്തമാക്കി. തമിഴ് നാട്ടിൽ നിന്നും കേരളാപോലീസിന്റ സുരക്ഷയിലാണ് പമ്പയിൽ വരെ മാണി സന്ഘം എത്തിയത് എന്നാൽ പമ്പയിൽ എത്തിയ ശേഷം പോലീസ് തങ്ങളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു.
മാണിതി സംഘത്തിന് മാവോയിസറ്റ് ബന്ധമുണ്ടെന്ന ആരോപണം മുഖവിലക്കെടുക്കുന്നില്ലെന്നും അത ആര്‍ക്കെതിരെയും ഉന്നയിക്കാവുന്ന കാര്യമാണെന്നും സെൽവി ചെന്നൈയിൽ ഇന്ത്യ വിഷൻ മിഡിയയോട് പറഞ്ഞു തമിഴ് നാട്ടിൽ നിന്നുംരണ്ടു സംഘങ്ങളായാണ് കേരളത്തിൽ എത്തിയത്
യുവതികളുടെ സംഘം കഴിഞ്ഞ ഞായറാഴച ശബരിമല കയറാനൊരുങ്ങിയെങ്കിലും കടുത്ത പ്രതിഷേധത്തെയും അക്രമത്തെത്തുടർന്നും യുവതികൾ ഓടി രക്ഷപെടുകയായിരുന്നു