എറണാകുളത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചു

സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ഹോസ്റ്റലിലെ ഏഴാം നിലയിലെ കോറിഡോറിന്‍റെ വശങ്ങള്‍ സുരക്ഷിതമല്ലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

കൊച്ചി| എറണാകുളത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചു. ഫാത്തിമത് ഷഹാനയാണ് ചാലക്ക എസ്എൻഐഎംഎസ് കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചത്. ഏഴാം നിലയിൽ നിന്ന് കാൽ തെറ്റി വീണതാണെന്നാണ് നിഗമനം.ഇവിടത്തെ കോറിഡോറിൻ്റെ വശങ്ങൾ സുരക്ഷിതമല്ലായിരുന്നു. ഇന്നലെ രാത്രിയിലാണ് അപകടം നടന്നത്.പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
സംഭവത്തിൽ ദുരൂഹതയില്ലെന്നും അന്വേഷിച്ചുവരുകയാണെന്നും പൊലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ഹോസ്റ്റലിലെ ഏഴാം നിലയിലെ കോറിഡോറിന്‍റെ വശങ്ങള്‍ സുരക്ഷിതമല്ലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കാൽ തെറ്റി വീണുവെന്നാണ് പ്രാഥമിക നിഗമനമെന്നും പൊലീസ് പറഞ്ഞു. കൂടുതൽ വിവരങ്ങള്‍ ഈ ഘട്ടത്തിൽ പറയാനാകില്ലെന്നും പൊലീസ് പറഞ്ഞു.

ഹെഡ് ഫോണോ മറ്റോ താഴെ വീണപ്പോള്‍ കൈവരിയിൽ കയറി അത് എടുക്കാൻ ശ്രമിച്ചപ്പോള്‍ കാല്‍ തെറ്റി വീണതാണെന്നാണ് പറയുന്നതെങ്കിലും ഇക്കാര്യങ്ങളൊന്നും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. കുട്ടി കൈവരിയിൽ ഇരുന്നപ്പോള്‍ ബാലന്‍സ് തെറ്റി വീണതോ എന്ന കാര്യത്തില്‍ ഉള്‍പ്പെടെ വ്യക്തയില്ല. എന്തായാലും അപകടമരണമാണെന്നും സംഭവത്തിൽ ദുരൂഹതയില്ലെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്. ഏഴു നിലകളിലുള്ള ഹോസ്റ്റൽ കെട്ടിടത്തിന്‍റെ ഏറ്റവും മുകളിലെ നിലയിലെ കോറിഡോരറിൽ വെച്ചാണ് അപകടമുണ്ടായത്. മറ്റു കുട്ടികളും സംഭവം നടക്കുമ്പോള്‍ ഇവിടെയുണ്ടായിരുന്നു. കോറിഡോറിൽ ഇരുമ്പ് കൈവരികളുണ്ട്. കൈവരികള്‍ക്ക് പുറത്തായി ജിപ്സം ബോര്‍ഡ് കൊണ്ടു മറച്ച സ്ഥലത്തേക്ക് വീണ കുട്ടി ഇതും തകര്‍ന്ന് താഴേക്ക് വീഴുകയായിരുന്നു

You might also like

-