മെഡിക്കല്‍ കമ്മീഷന്‍ ബില്ലിനെതിരെ ഡോക്ടര്‍മാരുടെ രാജ്യവ്യാപക പണിമുടക്ക്

സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ മുഴുവന്‍ ഡോക്ടര്‍മാരും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. അത്യാഹിത, തീവ്രപരിചരണ, ശസ്ത്രക്രിയാ വിഭാഗങ്ങളെ ഒഴിവാക്കി

0

മെഡിക്കല്‍ കമ്മീഷന്‍ ബില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ച് ഇന്ന് രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടുക്കുന്നു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് സമരത്തിന് ആഹ്വാനം ചെയ്തത്. രാവിലെ ആറ് മുതല്‍ 24 മണിക്കൂറാണ് സമരം. കെ.ജി.എം.ഒ.എയും സമരവുമായി സഹകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ മുഴുവന്‍ ഡോക്ടര്‍മാരും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. അത്യാഹിത, തീവ്രപരിചരണ, ശസ്ത്രക്രിയാ വിഭാഗങ്ങളെ ഒഴിവാക്കി. എം.ബി.ബി.എസ് അടിസ്ഥാന യോഗ്യതയില്ലാത്ത മെഡിക്കല്‍ വിദഗ്ധര്‍ക്ക് നിയന്ത്രിത ലൈസന്‍സ് നല്‍കുന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥ. ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാനെന്ന പേരില്‍ ഇത് നടപ്പാക്കുന്നതോടെ മൂന്നര ലക്ഷം വ്യാജ ഡോക്ടര്‍മാര്‍ക്ക്ക ലൈസന്‍സ് നല്‍കുന്നുവെന്നാണ് ഐ.എം.എയുടെ ആരോപണം.

സമരം സ്വകാര്യ ആശുപത്രികളെയാകും കൂടുതല്‍ ബാധിക്കുക. ഐ,എം,എ നടത്തുന്ന സമരത്തോട് കെ.ജി.എം.ഒ.എ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിട്ടുണ്ട്. സ്വകാര്യ പ്രാക്ടീസ് ബഹിഷ്കരിക്കും. അത്യാഹിത വിഭാഗം, ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്, അടിയന്തര ശസ്ത്രക്രിയ, മറ്റ് അവശ്യ സേവനങ്ങൾ എന്നിവക്ക് തടസം വരാത്ത രീതിയില്‍ പ്രക്ഷോഭത്തിൽ സഹകരിക്കുമെന്നും കെ.ജി.എം.ഒ.എ അറിയിച്ചിട്ടുണ്ട്.

You might also like

-