മെഡിക്കൽ അവശ്യവസ്തുക്കൾക്ക് സംസ്ഥാനത്ത് സർക്കാർ വില നിശ്ചയിച്ചുവിജ്ഞാപനം ഇറക്കി

ഉയർന്ന എംആർപിയുടെ മറവിൽ അമിത ലാഭത്തിൽ ഓക്സിമീറ്ററുകൾ വിൽപന നടത്തിയിരുന്നു

0

തിരുവനതപുരം : മെഡിക്കൽ അവശ്യവസ്തുക്കൾക്ക് വില നിശ്ചയിച്ച് സംസ്ഥാന സർക്കാർ.ഉത്തരവിറക്കി അവശ്യ വസ്തു നിയമപ്രകാരമാണ് വിജ്ഞാപനം ഇറക്കിയിട്ടുള്ളത് .ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പാണ് വിജ്ഞാപനം ഇറക്കിയത്. കൊവിഡ് പ്രതിരോധത്തിന് വേണ്ട മാസ്ക്, ​​ഗ്ലൗസ്, പിപിഇ കിറ്റ് അടക്കമുള്ള വസ്തുക്കളുടെ വിലയാണ് നിശ്ചയിച്ചിരിക്കുന്നത്.

പി.പി.ഇ കിറ്റ് -273 രൂപ
എൻ 95 മാസ്ക് -22 രൂപ
ട്രിപ്പിൾ ലെയർ മാസ്ക് -3 രൂപ
ഫെയ്സ് ഷീൽഡ് – 21 രൂപ
സർജിക്കൽ ഗൗൺ – 65 രൂപ
ഗ്ലൗസ് -5.75 രൂപ
സാനിറ്റൈസർ (500ml)- 192 രൂപ
ഓക്സിജൻ മാസ്ക് -54 രൂപ
പൾസ് ഓക്സിമീറ്റർ -1500 രൂപ

നേരത്തെ പൾസ് ഓക്സിമീറ്ററുകളുടെ വില വിതരണക്കാരും വിൽപനക്കാരും സ്വയം നിയന്ത്രിക്കുമെന്ന് അറിയിച്ചിരുന്നു. ഉയർന്ന എംആർപിയുടെ മറവിൽ അമിത ലാഭത്തിൽ ഓക്സിമീറ്ററുകൾ വിൽപന നടത്തിയിരുന്നു അടിസ്ഥാനത്തിലാണ് വില നിയന്ത്രിക്കാൻ വിതരണ, വിൽപന സംഘടനകൾ തയാറായത്.

You might also like

-