സംസ്ഥാനസർക്കാർ സംഘടിത ശക്തിക്ക് കിഴടങ്ങി ,പുഴുവരിച്ചതില്‍ സസ്പെന്‍ഷന്‍ പിന്‍വലിച്ചു

കുറ്റക്കാർക്കെതിരെ സർക്കാർ കൈകൊണ്ട നടപടി പിൻവലിച്ചതിലൂടെ പാവപെട്ടവരായ തലങ്ങൾക്ക് നീതിക്ഷേധിക്കപെട്ടന്നു അച്ഛന് നീതി ഉറപ്പാക്കണമെന്ന് മെഡിക്കൽ കോളേജിൽപുഴുവരിച്ച അനില്‍കുമാറിന്റെ മകള്‍ അഞ്ജന ആവശ്യപ്പെട്ടു

0

തിരുവനന്തപുരം :സംസ്ഥാനസർക്കാർ സംഘടിത ശക്തിക്ക് കിഴടങ്ങിയതിന്റെ ഒടുവിലത്തെ ഉദകരമാണ്,തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗിയെ പുഴുവരിച്ച സംഭവത്തിൽ ഡോക്ടര്‍ക്കും നഴ്സുമാര്‍ക്കുമെതിരായ സസ്പെന്‍ഷന്‍ പിന്‍വലിച്ച സംഭവം കുറ്റക്കാരെ സംരക്ഷിക്കാൻ സർക്കാർസംഘടിത ശക്തികൾക്ക് മുന്നിൽ കിഴടങ്ങി ,  ആരോഗ്യ വകുപ്പ് ജീവനക്കാരുടെ സംഘടനാ രംഗത്തെത്തി സമരം ആരംഭിച്ചതോടെ
പാവപ്പെട്ടവന് നീതി നിക്ഷേധിച്ച്‌ സർക്കാർ യൂണിയൻ നേതാക്കൾ മുൻപിൽ അടിയറവ് പറഞ്ഞു .കുറ്റക്കാർക്കെതിരെ സ്വീകരിച്ച സസ്‌പെൻഷൻ നടപടി പിന്വലിച്ചു.ഗുരുതരവും മനുഷത്തരഹിതവുമായ പ്രവർത്തി ചെയ്ത ആളുകളെ സംരക്ഷിക്കാൻ സർക്കാർ നടത്തിയ ഇടപെടൽ ഈ മേഖലയിലെ ജീവനക്കാർക്ക് എന്തും ചെയ്യാവുന്ന അവസ്ഥയിലേക്ക് ആരോഗ്യ മേഖലയെ മാറ്റി മറക്കുമെന്നും വിമർശനം ഉയർന്നിട്ടുണ്ട്
ഗുരുതര പിഴവെന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ജീവനക്കാര്‍ക്കെതിരെ വകുപ്പുതല നടപടി തുടരുമെന്ന് ഒരു വാർത്താകുറിപ്പും . വൈസ് പ്രിന്‍സപ്പലിന്റെ നേതൃത്വത്തില്‍ മേല്‍നോട്ടസമിതി വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെടുക്കണമെന്നും ആരോഗ്യസെക്രട്ടറിയുടെ നിർദ്ദേശം .

അതേസമയം കുറ്റക്കാർക്കെതിരെ സർക്കാർ കൈകൊണ്ട നടപടി പിൻവലിച്ചതിലൂടെ പാവപെട്ടവരായ തലങ്ങൾക്ക് നീതിക്ഷേധിക്കപെട്ടന്നു അച്ഛന് നീതി ഉറപ്പാക്കണമെന്ന് മെഡിക്കൽ കോളേജിൽപുഴുവരിച്ച അനില്‍കുമാറിന്റെ മകള്‍ അഞ്ജന ആവശ്യപ്പെട്ടു അതേസമയം മനുക്ഷ്ടതരഹിതമായ പ്രവൃത്തി ചെയ്ത സംഘടിത ശക്തികളെ ഒരു വാക്കുകൊണ്ട് പോലും വിമർശിക്കാൻ പ്രതിപക്ഷവും തയ്യാറായിട്ടില്ല . ഡോക്ടര്‍ക്കും നഴ്സുമാര്‍ക്കുമെതിരായ നടപടി പിന്‍വലിച്ചെങ്കില്‍ യഥാര്‍ഥ കുറ്റക്കാര്‍ ആരാണെന്ന് വ്യക്തമാക്കണമെന്ന് മകള്‍ അഞ്ജന ആവശ്യപ്പെട്ടു.

നോഡല്‍ ഒഫീസര്‍ ഡോ അരുണ, ഹെഡ് നഴ്സുമാരായ ലീന കുഞ്ചന്‍, കെ വി രജനി എന്നിവര്‍ക്കെതിരായ സസ്പെന്‍ഷന്‍ നടപടിയാണ് പിന്‍വലിച്ചത്. സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തിയ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും നടപടി പിന്‍വലിക്കുമെന്ന് ആരോഗ്യമന്ത്രി ഉറപ്പു നല്കിയിരുന്നു. എന്നാല്‍ രോഗിയെ പുഴുവരിച്ചതില്‍ ഗുരുതര പിഴവെന്ന പ്രാഥമിക റിപ്പോര്‍ട്ട് ആവര്‍ത്തിച്ചാണ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.മെഡിക്കല്‍ കോളജ് കോവിഡ് വാര്‍ഡില്‍ മതിയായ പരിചരണം ലഭിക്കാതെ മൃതപ്രായനായ അനില്‍കുമാര്‍ ഗുരുതരാവസ്ഥയില്‍ പേരൂര്‍ക്കട സര്‍ക്കാര്‍ ആശുപത്രിയില്‍ ഇപ്പോഴും ചികില്‍സയിലാണ്.

You might also like

-