മേധാ രാജ് ഡിജിറ്റല്‍ ചീഫ് ഓഫ് സ്റ്റാഫ്
ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ജൊ ബൈഡന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വിഭാഗമായി ബന്ധപ്പെട്ട ഡിജിറ്റല്‍ സ്റ്റാഫ് മേധാവിയായി ഇന്ത്യന്‍ അമേരിക്കന്‍ വംശജയായ മേധാ രാജിനെ നിയമിച്ചു.
വാഷിങ്ടന്‍ ഡിസി : ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ജൊ ബൈഡന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വിഭാഗമായി ബന്ധപ്പെട്ട ഡിജിറ്റല്‍ സ്റ്റാഫ് മേധാവിയായി ഇന്ത്യന്‍ അമേരിക്കന്‍ വംശജയായ മേധാ രാജിനെ നിയമിച്ചു. നിയമനം ലഭിച്ച മേധാ രാജ് ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരുന്ന കമല ഹാരിസ്, പീറ്റ് ബുട്ടിജ്, ഹിലറി ക്ലിന്റന്‍ എന്നീവരുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കാര്യമായ പങ്കുവഹിച്ചിരുന്നു.
നവംബറിലെ നടക്കുന്ന തിരഞ്ഞെടുപ്പിന്റെ പ്രചാരണം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇവരെ നിയമിച്ചിരിക്കുന്നത്. ജോര്‍ജ് ടൗണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും സ്റ്റാന്‍ഫോര്‍ഡില്‍ നിന്നും എംബിഎയും പൂര്‍ത്തിയാക്കിയശേഷം സ്‌പെയ്ന്‍ ഇലാങ്കൊറിയല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ റിസെര്‍ച്ച് അസിസ്റ്റന്റായി മേധ പ്രവര്‍ത്തിച്ചിരുന്നു.
ട്രംപിന്റെ ഓണ്‍ലൈന്‍ പ്രചാരണവുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ പുറകിലായിരുന്നു ജോ ബൈഡന്റെ ഓണ്‍ലൈന്‍ പ്രചാരണം. എന്നാല്‍ രാജിന്റെ കീഴിലുള്ള പുതിയ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു ട്രംപിനെ മറികടക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.