എം സി കമറുദീന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്നു യു ഡി എഫ്
കമറുദ്ദീന്‍ രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് ലീഗ് ഉന്നതാധികാര സമിതി വിലയിരുത്തി
തിരുവനന്തപുരം :ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിലെ എം.സി കമറുദ്ദീൻ എം.എൽ.എയുടെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് യു.ഡി.എഫ്. അന്വേഷണം പൂർത്തിയാക്കുന്നതിന് മുമ്പ് കമറുദ്ദീനെ അറസ്റ്റ് ചെയ്‍തെന്നും യു.ഡി.എഫ് കൺവീനർ എം.എം ഹസൻ പറഞ്ഞു.
അതേസമയം ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പ് കേസില്‍ എം.സി കമറുദ്ദീന്‍ എം.എല്‍.എക്കെതിരെ മുസ്‍ലിം ലീഗില്‍ നടപടിയില്ല. കമറുദ്ദീന്‍ രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് ലീഗ് ഉന്നതാധികാര സമിതി വിലയിരുത്തി. കോഴിക്കോട് ചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തിലാണ് തീരുനമാനം. അതേസമയം കേസില്‍ എം.സി കമറുദ്ദീന്‍ എം.എല്‍.എക്കെതിരെ രണ്ട് വഞ്ചനാ കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു.
ചന്ദേര, കാസര്‍കോട് എന്നീ പൊലീസ് സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ കേസുകളില്ലെല്ലാം ജ്വല്ലറി എം.ഡി പൂക്കോയത്തങ്ങളും കൂട്ടുപ്രതിയാണ്.