ഫാഷൻ ഗോൾഡ് എം.സി കമറുദ്ദീന്‍റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
വഞ്ചനാകുറ്റം ഉൾപ്പെടെയുള്ള വകുപ്പുകളൊന്നും നിലനിൽക്കില്ലെന്നാണ് പ്രതിഭാഗത്തിന്‍റെ പ്രധാന വാദം. എന്നാൽ തട്ടിപ്പ് നടന്നതിന് പ്രഥമദൃഷ്ടിയാൽ തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
കാസർകോട് :ഫാഷൻ ഗോൾഡ് തട്ടിപ്പുകേസിൽ ജയിലിൽ കഴിയുന്ന എം.സി കമറുദ്ദീന്‍റെ ജാമ്യാപേക്ഷയിൽ ഹോസ്ദുർഗ് കോടതി ഇന്ന് വിധി പറയും.കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത 3 കേസുകളിൽ കമറുദ്ദീൻ നൽകിയ ജാമ്യ ഹരജിയിൽ ഹോസ്ദുർഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും. ഇന്നലെ വാദം പൂർത്തിയാക്കി വിധി പറയുന്നതിന് ഇന്നത്തേക്ക് മാറ്റിവെക്കുകായിരുന്നു. വഞ്ചനാകുറ്റം ഉൾപ്പെടെയുള്ള വകുപ്പുകളൊന്നും നിലനിൽക്കില്ലെന്നാണ് പ്രതിഭാഗത്തിന്‍റെ പ്രധാന വാദം. എന്നാൽ തട്ടിപ്പ് നടന്നതിന് പ്രഥമദൃഷ്ടിയാൽ തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
അതേസമയം ഫാഷൻ ഗോൾഡ് തട്ടിപ്പുമായി ബന്ധപ്പെട്ട 11 കേസുകളിൽ കൂടി എം.സി കമറുദ്ദീൻ എം.എൽ എയുടെ അറസ്റ്റ് രേഖപ്പെടുത്തി. അന്വേഷണ സംഘം ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. ഇതോടെ കമറുദ്ദീനെ അറസ്റ്റ് ചെയ്യുന്ന കേസുകളുടെ എണ്ണം 14 ആയി.ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ പ്രത്യേക അന്വേഷണ സംഘം രജിസ്റ്റർ ചെയ്ത 77 കേസുകലാണ് ഇതുവരെ രജിസ്റ്റർ ചെയ്തട്ടുള്ളത്
പുതുതായി അറസ്റ്റ് രേഖപ്പെടുത്തിയ 11 കേസിൽ എം.സി കമറുദ്ദീനെ കസ്റ്റഡിയിൽ വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം ഇന്ന് കോടതിയിൽ അപേക്ഷ നൽകും. അതേസമയംവഞ്ചനാകുറ്റം നിലനിൽക്കില്ലെന്ന് കാണിച്ച് എം.സി. കമറുദ്ദീൻ നൽകിയ ഹർജിയിൽ ഇന്ന് ഹൈക്കോടതി വിധി പറയും. തന്റെ പ്രതിച്ഛായ നശിപ്പിക്കാൻ വേണ്ടി രാഷ്ട്രീയപ്രേരിതമായാണ് കേസ് എടുത്തതെന്നാണ് കമറുദ്ദീന്‍റെ വാദം.നിക്ഷേപകർക്ക് പണം നഷ്ടമായത് ബിസ്സിനസ്സ് തകർന്നത് കൊണ്ടുമാത്രമാണെന്നും താൻ ആരെയും വഞ്ചിച്ചിട്ടില്ലന്നാണ് കമറുദ്ധീൻ പറയുന്നത്