അഫ്ഗാനില്‍നിന്നുള്ള ഇന്ത്യക്കാരുടെ മടങ്ങിവരവ് ഇന്ത്യ താലിബാനുമായി ചർച്ച നടത്തി
ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ ദീപക് മിത്തലും ദോഹയിലെ താലിബാന്റെ പ്രതിനിധി ഷേര്‍ മുഹമ്മദ് അബ്ബാസുമായാണ് ദോഹയിലെ ഇന്ത്യന്‍ എംബസിയില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയത് . താലിബാന്റെ ആവശ്യപ്രകാരമാണ് ചര്‍ച്ച നടന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി
ഡല്‍ഹി: താലിബാനുമായി ഇന്ത്യ ചര്‍ച്ച നടത്തി. ഖത്തറിലെ ഇന്ത്യന്‍ അംബാസിഡറാണ് താലിബാന്‍ പ്രതിനിധിയുമായി ചര്‍ച്ച നടത്തിയത്. അഫ്ഗാനില്‍നിന്നുള്ള ഇന്ത്യക്കാരുടെ മടങ്ങിവരവ്, സുരക്ഷ എന്നീ വിഷയങ്ങളില്‍ ചര്‍ച്ച നടന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ ദീപക് മിത്തലും ദോഹയിലെ താലിബാന്റെ പ്രതിനിധി ഷേര്‍ മുഹമ്മദ് അബ്ബാസുമായാണ് ദോഹയിലെ ഇന്ത്യന്‍ എംബസിയില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയത് . താലിബാന്റെ ആവശ്യപ്രകാരമാണ് ചര്‍ച്ച നടന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. താലിബാന്‍ അഫ്ഗാന്‍ പിടിച്ചെടുത്തതിനു ശേഷം നടക്കുന്ന ആദ്യ ചര്‍ച്ചയാണിത്.