കശ്മീര്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധിയെയും പ്രതിപക്ഷ പാര്‍ട്ടികളെയും വിമര്‍ശിച്ച് മായാവതി.
കേന്ദ്രത്തിനും ജമ്മു കശ്മീര്‍ ഗവര്‍ണര്‍ക്കും രാഷ്ട്രീയം കളിക്കാനുള്ള അവസരമാണ് കോണ്‍ഗ്രസ് സൃഷ്ടിക്കുന്നത്. വേണ്ടത്ര ആലോചനകള്‍ക്ക് ശേഷം വേണമായിരുന്നു പ്രതിപക്ഷ നേതാക്കള്‍ ജമ്മുവില്‍ പോകാനെന്നും മായാവതി പറഞ്ഞു.
കശ്മീര്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധിയെയും പ്രതിപക്ഷ പാര്‍ട്ടികളെയും വിമര്‍ശിച്ച് മായാവതി. കേന്ദ്രത്തിനും ജമ്മു കശ്മീര്‍ ഗവര്‍ണര്‍ക്കും രാഷ്ട്രീയം കളിക്കാനുള്ള അവസരമാണ് കോണ്‍ഗ്രസ് സൃഷ്ടിക്കുന്നത്. വേണ്ടത്ര ആലോചനകള്‍ക്ക് ശേഷം വേണമായിരുന്നു പ്രതിപക്ഷ നേതാക്കള്‍ ജമ്മുവില്‍ പോകാനെന്നും മായാവതി പറഞ്ഞു.
69 വര്‍ഷം പഴക്കമുള്ള ആര്‍ട്ടിക്കിള്‍ 370 ആണ് എടുത്തുകളഞ്ഞത്. കാര്യങ്ങള്‍ സാധാരണ നിലയിലാവാന്‍ സമയമെടുക്കും. കാത്തിരിക്കുക, അല്ലെങ്കില്‍ കോടതിയെ സമീപിക്കുക. അല്ലാതെ ഈ അവസരത്തിലെ കശ്മീര്‍ സന്ദര്‍ശനം കേന്ദ്രത്തിന് രാഷ്ട്രീയവല്‍ക്കരിക്കാന്‍ അവസരം നല്‍കുമെന്നും മായാവതി പറഞ്ഞു.
ട്വിറ്ററിലാണ് രാഹുലിന്‍റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സംഘത്തിന്‍റെ ശ്രീനഗര്‍ സന്ദര്‍ശനത്തെ മായാവതി വിമര്‍ശിച്ചത്. അംബേദ്കര്‍ രാജ്യത്തിന്‍റെ ഏകീകരണമാണ് ആഗ്രഹിച്ചതെന്നും കശ്മീരിന് പ്രത്യേക പദവി നല്‍കിയ ആര്‍ട്ടിക്കിള്‍ 370ന് അദ്ദേഹം എതിരായിരുന്നുവെന്നും മായാവതി ട്വീറ്റ് ചെയ്തു. അതുകൊണ്ടാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ ബി.എസ്.പി അനുകൂലിച്ചതെന്നും മായാവതി വ്യക്തമാക്കി.
രാഹുലിന്‍റെ നേതൃത്വത്തിലുള്ള സംഘം ശ്രീനഗര്‍ വിമാനത്താവളത്തില്‍ എത്തിയെങ്കിലും ജമ്മു കശ്മീര്‍ സന്ദര്‍ശിക്കാനായില്ല. 20 ദിവസങ്ങളായി ജമ്മു കശ്മീരിലെ ജനങ്ങളുടെ സ്വാതന്ത്ര്യവും അവകാശങ്ങളും ഇല്ലാതായിട്ടെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. പ്രതിപക്ഷ നേതാക്കളോടും മാധ്യമങ്ങളോടും അധികൃതര്‍ അത്യന്തം മോശമായാണ് പെരുമാറിയതെന്ന് കഴിഞ്ഞ ദിവസത്തെ സംഭവങ്ങളുടെ ദൃശ്യങ്ങള്‍ ട്വീറ്റ് ചെയ്ത് രാഹുല്‍ വിശദമാക്കി.