തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ക്ഷേത്ര ദര്‍ശനം നടത്തിയ പ്രിയങ്ക ഗാന്ധിയെ വിമര്‍ശിച്ച് നേതാവ് മായാവതി.

തെരഞ്ഞെടുപ്പ് കാലത്തെ ക്ഷേത്ര ദർശനം ഫാഷനായിമാറിയെന്ന് മായാവതി ആരോപിച്ചു

0

ലക്നൗ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ക്ഷേത്ര ദര്‍ശനം നടത്തിയ പ്രിയങ്ക ഗാന്ധിയെ വിമര്‍ശിച്ച് ബിഎസ്പി നേതാവ് മായാവതി. തെരഞ്ഞെടുപ്പ് കാലത്തെ ക്ഷേത്ര ദർശനം ഫാഷനായിമാറിയെന്ന് മായാവതി ആരോപിച്ചു.

ക്ഷേത്ര ദർശനത്തിനായി വൻതോതിൽ പണം ചെലവിടുന്നുണ്ട്. ഇത് നിർത്തലാക്കണമെന്നും മായാവതി ആവശ്യപ്പെട്ടു. സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് ചെലവിൽ ക്ഷേത്ര ദര്‍ശനത്തിന്‍റെ ചെലവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉൾപ്പെടുത്തണം. സംഭവത്തില്‍ കമ്മിഷൻ നടപടിയെടുക്കണമെന്നും മായാവതി പറഞ്ഞു.

അതേസമയം മോദിക്കെതിരെയും മായാവതി ആഞ്ഞടിച്ചു. മോദി തോല്‍ക്കാന്‍ പോകുകയാണ്. ആർ എസ് എസ് പ്രവർത്തകർ വോട്ട് പിടിക്കാൻ ഇറങ്ങുന്നില്ലെന്നും ഇതാണ് മോദിയെ അസ്വസ്ഥനാക്കുന്നതെന്നും മായാവതി ആരോപിച്ചു.

കഴിഞ്ഞ ദിവസം മോദിയുടെ അടുത്ത് ഭര്‍ത്താക്കന്മാര്‍ പോകുന്നതില്‍ ബിജെപിയിലെ വനിതാ നേതാക്കള്‍ക്ക് ഭയമാണെന്ന മായാവതി പ്രസ്താവന നടത്തിയിരുന്നു. എന്നാല്‍ ബിജെപിയിലെ സ്ത്രീകളെ കുറിച്ച് മായാവതി ഭയപ്പെടേണ്ടെന്നായിരുന്നു നിര്‍മ്മലാ സീതാരാമന്‍ നല്‍കിയ മറുപടി.

You might also like

-